വത്തിക്കാന്‍ നഗരത്തില്‍,  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഒരു ദൂരക്കാഴ്ച വത്തിക്കാന്‍ നഗരത്തില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഒരു ദൂരക്കാഴ്ച 

വത്തിക്കാന്‍ ജീവനക്കാര്‍ക്കായി "പൊതു അധികാരിസഭ" നിലവില്‍ വരും!

വത്തിക്കാനില്‍ ഒരു പൊതു അധികാരിസഭയ്ക്ക് രൂപം നല്കാന്‍ പാപ്പാ തീരുമാനിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വത്തിക്കാനിലെ ജീവനക്കാര്‍ക്കായി ഒരു പൊതുഅധികാരിസഭ (GENERAL DIRECTORATE FOR PERSONNEL) രൂപീകരിക്കാന്‍ പാപ്പാ തീരുമാനിച്ചതായി പരിശുദ്ധസിഹാസനത്തിന്‍റെ  വാര്‍ത്താവിനിമയ കാര്യാലയം, പ്രസ്സ് ഓഫീസ്, വെളിപ്പെടുത്തി.

വെള്ളിയാഴ്ച (06/03/20) ആണ് ഈ അറിയിപ്പുണ്ടായത്.

പരിശുദ്ധസിംഹാസനത്തിന്‍റെ സാമ്പത്തികസമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയിനാര്‍ഡ് മാര്‍ക്സും (Cardinal Reinhard Marx) റോമന്‍കൂരിയാനനവീകരണത്തിന് ഫ്രാന്‍സീസ് പാപ്പായ്ക്ക് സഹായമേകുന്ന പ്രത്യേക കര്‍ദ്ദിനാള്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസകര്‍ റോഡ്രീഗസ് മരദ്യാഗയും (Cardinal Óscar Rodríguez Maradiaga) മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിന്‍റെ വെളിച്ചത്തിലാണ് ഈ തീരുമാനം.

റോമന്‍ കൂരിയായിലേക്കു മാത്രമല്ല, വത്തിക്കാന്‍ ബാങ്ക് എന്നറിയപ്പെടുന്ന “മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്ഥാപനം”-IOR, തുടങ്ങിയ പരിശുദ്ധസിംഹാസനത്തിന്‍റെ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിക്കുന്നതാണ് ഈ ഭാവി പൊതുഅധികാരിസഭയുടെ അധികാര സീമ.   

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2020, 13:58