തിരയുക

Pope Francis in prayer during the General Audience Pope Francis in prayer during the General Audience 

ചിലിയുടെ വിമാനാപകടത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ദുഃഖം

അന്‍റാര്‍ട്ടിക്ക് തീരത്തേയ്ക്കു പറന്ന ചിലിയുടെ വിമാനം കാണാതായി. തിരച്ചില്‍ തുടരുന്നു. പാപ്പാ ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സാന്തിയാഗോയില്‍നിന്നും
അന്‍റാര്‍ട്ടിക്കിലേയ്ക്കു പറന്ന വിമാനം

ചിലിയില്‍നിന്നും ഡിസംബര്‍ 9, തിങ്കളാഴ്ച യാത്രക്കാരുമായി അന്‍റാര്‍ട്ടിക്ക് തീരമായ എഡ്വാര്‍ദോയിലേയ്ക്കു പറന്ന മിലിട്ടറി വിമാനമാണ് വൈകുന്നേരം കാണാതായത്. 17 ജോലിക്കാരും 21 യാത്രക്കാരുമായി, ആകെ 38 പേരുമായിട്ടാണ് വിമാനം തലസ്ഥാന നഗരമായ സാന്തിയാഗോയില്‍നിന്നും പറന്നുയര്‍ന്നത്.

സാന്ത്വനസാമീപ്യവും പ്രാര്‍ത്ഥനയും
ചിലിയിലെ ജനങ്ങളെയും കുടുംബങ്ങളെയും തന്‍റെ സാന്ത്വന സാമീപ്യം അറിയിക്കുന്നതായും, പ്രാര്‍ത്ഥന നേരുന്നതായും വത്തിക്കാനില്‍നിന്നും സാന്തിയാഗോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ ജെയ്മി സില്‍വ റെതാമാലെസ് വഴി അയച്ച ടെലിഗ്രാമിലൂടെ പാപ്പാ ഫ്രാന്‍സിസ് അറിയിച്ചു. കാണാതായവര്‍ക്കുവേണ്ടി നീണ്ടുപോകുന്ന അനിശ്ചിതത്ത്വംനിറഞ്ഞ അന്വേഷണത്തില്‍ പ്രാര്‍ത്ഥന നേരുകയും, വേദനിക്കുന്ന കുടുംബങ്ങള്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കുന്നതായും ഡിസംബര്‍ 11 ബുധനാഴ്ച രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍നിന്നും അയച്ച സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് അറിയിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2019, 15:49