file foto - Pope Francis in dialogue file foto - Pope Francis in dialogue  

സഭാശുശ്രൂഷകരുടെ പീഡനക്കേസുകളും നിയമഭേദഗതികളും

സഭയിലെ ലൈംഗിക പീഡനക്കേസുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പാപ്പാ ഫ്രാന്‍സിസ് വരുത്തുന്ന മാറ്റങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം
നടപ്പില്‍ വരുത്തേണ്ട ഭേദഗതികള്‍

വത്തിക്കാന്‍റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധികാരത്തില്‍ (Congregation of the Doctrine of Faith)-ന് സംവരണം ചെയ്യപ്പെട്ടിരുന്ന നിയമങ്ങളില്‍ (Normae de gravioribus delictis) പാപ്പാ ഫ്രാന്‍സിസ് മാറ്റംവരുത്തി. സഭാ ശുശ്രൂഷകരുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങളും കുട്ടികളുടെ പീഡനക്കേസുകളും സംബന്ധിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലന്‍, കര്‍ദ്ദിനാള്‍ ലൂയി ഫ്രാന്‍സിസ്കോ ലദാരിയ എന്നിവര്‍ ഒപ്പുവച്ച പ്രധാനപ്പെട്ട രണ്ടു “തിരുത്തുകള്‍” Rescriptum ഡിസംബര്‍ 17-Ɔο തിയതി ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

2. പാപ്പാ ഫ്രാന്‍സിസുമായുള്ള 
കൂടിക്കാഴ്ചയിലെ തീരുമാനങ്ങള്‍

2019 ഒക്ടോബര്‍ 4-ന് പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിനും കര്‍ദ്ദിനാള്‍ ലൂയി ഫ്രാന്‍സിസ്കൊ ലദാരിയ എന്നിവരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയില്‍ സഭാശുശ്രൂഷകരുടെ ലൈംഗികപീഡനക്കേസുകള്‍ സംബന്ധിച്ച് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിനായി നല്കപ്പെട്ടിരുന്ന ഗൗരവകരമായ തെറ്റുകള്‍ സംബന്ധിച്ച നിയമങ്ങളില്‍ (Normae de gravioribus delictis) ഭേദഗതി വരുത്തുവാന്‍ പാപ്പാ ഫ്രാന്‍സിസ് ആവശ്യപ്പെടുകയുണ്ടായി. പാപ്പായുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഡിസംബര്‍ 17-Ɔο തിയതി ചൊവ്വാഴ്ച കര്‍ദ്ദിനാള്‍ പരോളിനും കര്‍ദ്ദിനാള്‍ ലദാരിയും ഒപ്പുവച്ച ഭേദഗതിയുടെ പ്രസ്താവന പ്രസിദ്ധപ്പെടുത്തിയത്.

3. രണ്ടു വകുപ്പുകളില്‍ വരുന്ന മാറ്റങ്ങള്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ തിരുമാനം വഴി  ഗൗരവകരമായ ലൈംഗിക  കുറ്റകൃത്യങ്ങള്‍  സംബന്ധിച്ച് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധികാരത്തില്‍ സംവരണം ചെയ്തിരിക്കുന്ന   നിയമങ്ങളിലെ രണ്ടു വകുപ്പുകളിലാണ് മാറ്റം വരുത്തുന്നത്.

a) വകുപ്പ് ഒന്ന്
Motu proprio of JP, II - Sacramentorum Sanctitatis Tutele, Article 6, 1  രണ്ടാമത്തെ ഭാഗം പൂര്‍ണ്ണമായും താഴെ കൊടുത്തിരിക്കുന്ന ഭേദഗിതി പകരം വയ്ക്കുന്നതായിരിക്കും :
“ലൈംഗിക സംതൃപ്തിക്കായി എന്തു മാര്‍ഗ്ഗേണയോ, സാങ്കേതികത ഉപയോഗിച്ചോ 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ആശ്ലീല ചിത്രങ്ങള്‍ സഭാശുശ്രൂഷകര്‍ വിതരണംചെയ്യുകയോ, കൈയ്യില്‍ സൂക്ഷിക്കുകയോ, കൈമാറുകയോ, വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.”

b) വകുപ്പ് രണ്ട് ആദ്യഭാഗം
Sacramentorum Sanctitatis Tutele, Article 13 പൂര്‍ണ്ണമായും താഴെ നല്കുന്ന ഭേദഗതി പകരം വയ്ക്കുന്നതാണ് :
“വത്തിക്കാന്‍റെ കോടതിയിലെ വൈദികസ്ഥാനിയായ വക്കീല്‍ അല്ലെങ്കില്‍ പ്രൊക്യുറേറ്ററിന്‍റെ സ്ഥാനത്ത് സഭാനിയമങ്ങളില്‍ ഡോക്ടര്‍ ബിരുദമുള്ളതും, എന്നാല്‍ സഭാ കോടതിയുടെ നിലവിലുള്ള ന്യായാധിപന്‍റെ അംഗീകാരമുള്ളതുമായ ഒരു അല്‍മായ വിശ്വാസി സ്ഥാനമേല്ക്കുന്നതിനും നിയമനടപിടികള്‍ കൈക്കൊള്ളുന്നതിനും അനുവാദമുണ്ട്.”

c) വകുപ്പ് രണ്ട് – രണ്ടാംഭാഗം
Sacramentorum Sanctitatis Tutele, Article 14
താഴെ കൊടുത്തിരിക്കുന്ന പ്രമാണം പൂര്‍ണ്ണമായും രണ്ടാം ഭാഗത്ത് പകരുവയ്ക്കുന്നതാണ്:
“സഭയുടെ മറ്റ് നീതിന്യായ വകുപ്പുകളില്‍ (tribunals) മേലുദ്ധരിച്ച കേസുകള്‍ നിയമ സാധുതയോടെ കൈകാര്യംചെയ്യുന്നതിന് ന്യായാധിപന്‍ (judge), നൈയ്യാമിക അഭിവര്‍ദ്ധകന്‍ (promoter of justice), നിയമോദ്ധ്യോഗസ്ഥന്‍ (notary) എന്നീ സ്ഥാനങ്ങളില്‍  വൈദികര്‍തന്നെയായിരിക്കും പ്രവര്‍ത്തിക്കുന്നത്.”
വത്തിക്കാന്‍റെ ദിനപത്രം, “ലൊസര്‍വത്തോരെ റൊമാനോ” (L’Osservatore Romano) പരിശുദ്ധ സിംഹാസനത്തിന്‍റെ നടപടിക്രമങ്ങള്‍ (Acta Apostolicae Sedis) എന്നീ മാധ്യമങ്ങള്‍ വഴി പാപ്പാ ഫ്രാന്‍സിസ്  പ്രബോധിപ്പിക്കുന്ന ഈ നിയമങ്ങള്‍ 2020 ജനുവരി 1-മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

4. മൂന്നു വര്‍ഷത്തേയ്ക്കൊരു പരീക്ഷണം
മേല്പറഞ്ഞ എല്ലാ നിയമഭേദഗതികളും പരീക്ഷണാര്‍ത്ഥം (Ad Experimendum) മൂന്നു വര്‍ഷത്തേയ്ക്കാണെന്നും, അതിനുശേഷം വത്തിക്കാന്‍ ഈ വകുപ്പുകളുടെ പ്രായോഗികത പുനര്‍പരിശോധിച്ച് അന്തിമതീരുമാനങ്ങളില്‍ എത്തിച്ചേരുമെന്ന്, 2019 മെയ് 7- തന്‍റെ അപ്പസ്തോലിക സ്ഥാനത്തിന്‍റെ 7-Ɔο വര്‍ഷത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സ്വാധികാര പ്രബോധനത്തിലൂടെ  ആഹ്വാനംചെയ്തു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 December 2019, 19:31