ആമസോണിനുവേണ്ടിയുള്ള തീക്ഷ്ണത കെട്ടുപോകാതിരിക്കട്ടെ!

സിനഡിന്‍റെ സമാപനത്തോടെ പാപ്പാ ഫ്രാന്‍സിസ് നല്കിയ ഹ്രസ്വ വീഡിയോ സന്ദേശത്തിലെ‍ പ്രസക്തമായ ചിന്തകള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സന്ദേശവും ആഹ്വാനവും
ദൈവം തന്ന പ്രകൃതിയാകുന്ന വലിയ ദാനം നശിപ്പിക്കാതെ സമൂഹത്തിന്‍റെ നന്മയ്ക്കായ് ഉപയോഗിക്കുവാനുള്ള ദൈവത്തിന്‍റെ വിളിക്കു കാതോര്‍ക്കാം. സിനഡില്‍ തെളിഞ്ഞു കിട്ടിയ സഭയുടെ നവമായ അജപാലന പാതയെ ദൈവം ഇനിയും തെളിയിക്കട്ടെ! ഒപ്പം സിനഡിന്‍റെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് ഒത്തൊരുമിച്ചു പരിശ്രമിക്കാം. ആമസോണ്‍ ജനതയുടെ പരോഗതിക്കും അവരുടെ പരിസ്ഥിതിയുടെ സംരക്ഷണയ്ക്കുമായുള്ള തീക്ഷ്ണത കെട്ടുപോകാതിരിക്കട്ടെ! ആമസോണ്‍ സിനഡിന്‍റെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കുന്ന ആഹ്വാനമാണിത്.

പ്രതീക്ഷകള്‍
ലോകം മുഴുവനും ഇന്ന് സിനഡിന്‍റെ കൂട്ടായ്മയിലൂടെ ആമസോണിനെയും അവിടുത്തെ ജനതയെയും തുറവോടെ കാണുമെന്നു പ്രത്യാശിക്കുന്നു.
മതങ്ങളും മാനവികതയും ആമസോണിനെ പിന്‍തുണയ്ക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്.
മാനവികവും പാരിസ്ഥിതികവുമായ മാറ്റങ്ങള്‍ - അജപാലനപരവും, സാമൂഹികവും, സാംസ്കാരികവുമായ മേഖലകളില്‍ യാഥാര്‍ത്ഥ്യമാക്കണം.

ആമസോണിനായി തുറക്കേണ്ട നവമായ പാതകള്‍
ഭൂമിയെ സംരക്ഷിക്കണമെങ്കില്‍ ആമസോണിനെ സംരക്ഷിക്കണം. ആമോസണിലെ ജനങ്ങളോടു ചേര്‍ന്നുനിന്നുകൊണ്ട് അവര്‍ക്കായി സുവിശേഷത്തിന്‍റെ നവമായ പാത തുറന്നുകൊടുക്കാം. കാരണം ക്രിസ്തുവില്‍ നമ്മെ ഒരുമിച്ചു ചേര്‍ത്ത വലിയ യാഥാര്‍ത്ഥ്യമാണ് ആമസോണ്‍ സിനഡ്! അതിനാല്‍ സഭയുടെ നവമായ അജപാലന വഴികളും സമഗ്രമായൊരു പരിസ്ഥിതിയും ആമസോണ്‍ മഴക്കാടുകളില്‍ യാഥാര്‍ത്ഥ്യമാകാന്‍ പ്രാര്‍ത്ഥിക്കാം, ഒത്തൊരുമിച്ചു പരിശ്രമിക്കാം!!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 October 2019, 18:19