തിരയുക

Vatican News
2018.09.21 Card. Pietro Parolin 2018.09.21 Card. Pietro Parolin 

തായിലണ്ട് ജപ്പാന്‍ സന്ദര്‍ശനത്തില്‍ നിരായുധീകരണം വിഷയമാക്കും

പാപ്പാ ഫ്രാന്‍സിസിന്‍റെ 32-Ɔമത് രാജ്യാന്തര പര്യടനത്തെ കുറിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒക്ടോബര്‍ 29 ചൊവ്വാഴ്ച
ഒരാഴ്ച നീളുന്ന അപ്പസ്തോലികയാത്ര

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ തായിലണ്ടിലേയ്ക്കും കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ജപ്പാനിലേയ്ക്കുമുള്ള പ്രേഷിതയാത്രയ്ക്കായി പാപ്പാ ഫ്രാന്‍സിസ് ശ്രദ്ധയോടെ ഒരുങ്ങുകയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. വത്തിക്കാനിലേയ്ക്കുള്ള ഇറ്റലിയുടെ സ്ഥാനപതിയുടെ (Ambassidor) റോമിലെ ഔദ്യോഗിക മന്ദിരത്തില്‍വച്ച് ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്. നവംബര്‍ 19-മുതല്‍ 26-വരെ നീളുന്നതാണ് ഏഷ്യന്‍ രാജ്യങ്ങളായ തായിലണ്ട്, ജപ്പാന്‍ സന്ദര്‍ശനം. തന്‍റെ 32-Ɔമത് രാജ്യാന്തര പര്യടനത്തിന്‍റെ ആദ്യഘട്ടം നവംബര്‍ 19-മുതല്‍ 23-വരെ തിയതികളില്‍ തായിലണ്ടിലും, രണ്ടാംഘട്ടം 23-മുതല്‍ 26-വരെ തിയതികളില്‍ ജപ്പാനിലും പാപ്പാ ഫ്രാന്‍സിസ് ചെലവഴിക്കുമെന്ന് യാത്രയില്‍ പങ്കുചേരുന്ന കര്‍ദ്ദിനാള്‍ പരോളിന്‍ വിശദീകരിച്ചു.

പാപ്പായുടെ സമാധാനാഭ്യര്‍ത്ഥനകള്‍
ഈ സന്ദര്‍ശനത്തില്‍ നിരായുധീകരണത്തിനും സമാധാനത്തിനുമായി രാഷ്ട്രങ്ങളോടു പ്രത്യേക അഭ്യര്‍ത്ഥനകള്‍ പാപ്പാ നടത്തും. കാരണം ആയുധശേഖരങ്ങള്‍ ഇല്ലാതാക്കുന്നതിനു പകരം, ആയുധനിര്‍മ്മാണം ഇന്ന് രാഷ്ട്രങ്ങളില്‍ ധൃതഗതിയിലാണ് നടക്കുന്നത്. അതിനാല്‍ ഹിരോഷിമയിലെ ദേശീയ സമാധാനചത്വരം സന്ദര്‍ശിക്കുന്ന പാപ്പാ ഫ്രാന്‍സിസ് ആണവായുധങ്ങളുടെ നിരായുധീകരണത്തിനായുള്ള അഭ്യര്‍ത്ഥന ലോകത്തോടു നടത്തുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അറിയിച്ചു. പൂര്‍വ്വോപരി സുരക്ഷയും സമാധാനവും ലോകത്ത് ഉറപ്പുവരുത്തമെങ്കില്‍ രാഷ്ട്രങ്ങള്‍ അവരുടെ ഉപായസാധ്യതകള്‍ സമൂഹത്തിന്‍റെ വികസനത്തിനായും നന്മയ്ക്കുമായി കൂടുതല്‍ ഉപയോഗിക്കണമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടു.

ഒരു പുസ്തകപ്രകാശനം
വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയുടെ (Pontifical Academy of Sciences) വൈസ് ചാന്‍സലര്‍, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ രചിച്ച “പാപ്പാമാരെക്കുറിച്ചുള്ള സിനിമകള്‍”
(The Cinema of the Popes) എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശന കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍.
 

31 October 2019, 16:12