കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി 

ജീവന്‍ സംരക്ഷണ ദൗത്യം!

ഇറ്റലിയിലേക്ക് കടല്‍മാര്‍ഗ്ഗം അഭയാര്‍ത്ഥികളായെത്തുന്നവരുടെ കാര്യത്തില്‍ കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍റെ പ്രതികരണം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജീവന്‍ ഏതുവിധേനെയും സംരക്ഷിക്കപ്പെടണമെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.

കടലില്‍ നിന്നു രക്ഷിച്ച നാല്പത് കുടിയേറ്റക്കാരുമായി രണ്ടാഴ്ചയിലേറെ മദ്ധ്യധരണ്യാഴിയില്‍ ഇറ്റലിയിലെ ലാമ്പെദൂസ ദ്വീപിനടുത്തു നങ്കൂരമിട്ടിരുന്ന “സീ വാച്ച്” എന്ന ജര്‍മ്മന്‍ സര്‍ക്കാരിതര സംഘടനയുടെ കപ്പല്‍, ഇറ്റലിയുടെ ആഭ്യന്തരവകുപ്പിന്‍റെ വിലക്ക് മറികടന്ന്, അനുമതിയില്ലാതെ ലാമ്പെദൂസ തുറമുഖത്തടുത്ത സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അനധികൃതമായി കുടിയേറ്റക്കാരെ ഇറ്റലിയില്‍ എത്തിച്ചു എന്ന കുറ്റം, ഇറ്റലിയുടെ സുരക്ഷാനിയമനുസരിച്ച്, കപ്പിത്താന്‍റെ മേല്‍ ചുമത്തപ്പെടുകയും വലിയൊരു തുക പിഴ ഈടാക്കപ്പെടുകയും ചെയ്യാവുന്ന പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍റെ ഈ പ്രതികരണം.

രാജ്യസുരക്ഷയെ കരുതി അഭയാര്‍ത്ഥികളുടെ അനധികൃത പ്രവാഹം തടയാന്‍ ഉറച്ച തീരുമാനത്തോടെ മുന്നോട്ടു പോകുകയാണ് ഇറ്റലിയുടെ ആഭ്യന്തര മന്ത്രാലയം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 July 2019, 08:15