തിരയുക

Vatican News
Interim chief of Vatican Press Office Alessandro Gisoti Interim chief of Vatican Press Office Alessandro Gisoti  (ANSA)

“വലിച്ചെറിയല്‍ സംസ്കാര”ത്തിന് അടിമപ്പെടാതിരിക്കാം

ജൂലൈ 11- Ɔο തിയതി വ്യാഴാഴ്ച - വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, അലസാന്ദ്രോ ജിസോത്തി പുറത്തുവിട്ട പ്രസ്താവന :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വിന്‍സെന്‍റ് ലാമ്പേര്‍ട്ടിന്‍റെ മരണവാര്‍ത്ത
അപകടത്തില്‍പ്പെട്ട് വടക്കന്‍ ഫ്രാന്‍സിസിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ 10 വര്‍ഷമായി കഴിഞ്ഞിരുന്ന വിന്‍സെന്‍റ് ലാമ്പേര്‍ടിന്‍റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട്, ജൂലൈ
11- Ɔο തിയതി വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് ജിസോത്തി പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ മാധ്യമ സമ്മേളനത്തില്‍ പ്രസ്താവിച്ചത്. ജീവന്‍ നിലനിര്‍ത്തിയിരുന്ന എല്ലാ വൈദ്യശാസ്ത്ര സംവിധാനങ്ങളും കോടതിതീര്‍പ്പോടെ ആശുപത്രി അധികൃതര്‍ പിന്‍വലിച്ചതോടെയാണ് ലാമ്പേര്‍ട്ട് മരണത്തിന് കീഴ്പ്പെടുത്തിയത്.

ജീവന്‍റെ ഉടയോന്‍ ദൈവമാണ്!
ദൈവമാണ് ജീവന്‍റെ ഉടയോന്‍, അതിനാല്‍ ആരംഭം മുതല്‍ അവസാനം സ്വാഭാവിക മരണം സംഭവിക്കുംവരെ അതിനെ പരിരക്ഷിക്കേണ്ട ചുമതല സമൂഹത്തിന്‍റേതാണ്. ഉപയോഗമില്ലാത്തത് എറിഞ്ഞുകളയുന്ന ഒരു വലിച്ചെറിയല്‍ സംസ്കാരത്തിന് (Waste Culture) നമുക്ക് അടിമപ്പെടാതിരിക്കാം! ഇങ്ങനെ പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ടാണ് ജിസോത്തി ഏറെ ലോക ശ്രദ്ധയില്‍പ്പെട്ട മനുഷ്യജീവന്‍റെ അന്ത്യഘട്ടത്തിലെ പരിലാളനയെക്കുറിച്ചുള്ള നിഷേധാത്മകമായ വാര്‍ത്ത പുറത്തുവിട്ടത്.
 

11 July 2019, 17:05