Prefect of the Dicastery for Communications, Dr. Paulo Ruffini. Prefect of the Dicastery for Communications, Dr. Paulo Ruffini. 

ഡോ. ബ്രൂണിയുടെ നിയമനം മാധ്യമവകുപ്പിനു കരുത്ത്

വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ പ്രീഫെക്റ്റ്, ഡോ. പാവുളോ റുഫീനി വത്തിക്കാന്‍റെ പുതിയ പ്രസ്സ് ഓഫിസ് മേധാവിയെ അഭിനന്ദിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഡോ. ബ്രൂണിയുടെ കരുത്ത് മാധ്യമവകുപ്പിന് ഉണര്‍വ്വ്!
വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയായി, മത്തെയോ ബ്രൂണിയെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചതോടെ വത്തിക്കാന്‍ മാധ്യമ വിഭാഗം കൂടുതല്‍ ബലപ്പെടുകയാണെന്ന്, വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ട് പാവുളോ റുഫീനി പ്രസ്താവിച്ചു. 10 വര്‍ഷക്കാലം വത്തിക്കാന്‍റെ മാധ്യമ വിഭാഗത്തില്‍ വിവിധ തസ്തികളില്‍ സേവനംചെയ്തു പരിചയസമ്പത്തുള്ള മാധ്യമപ്രവര്‍ത്തകനെയാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിന്‍റെ ഉത്തരവാദിത്വം ഏല്പിച്ചിരിക്കുന്നത്.

ഡോ. അലസാന്ദ്രോ ജിസോത്തിയ്ക്ക് നന്ദി!
ഈ അവസരത്തില്‍ താല്ക്കാലിക തസ്തികയില്‍ 6 മാസക്കാലം പ്രസ്സ് ഓഫിസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച ഡോ. അലസാന്ദ്രോ ജിസോത്തിക്കു പ്രത്യേകം നന്ദിപറയുന്നു. ജിസോത്തി തിരികെ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ അസിസ്റ്റന്‍റ് എഡിറ്റര്‍ എന്ന നിലയില്‍ സോര്‍ജോ ചെന്തോഫാനായിടു ചേര്‍ന്നു, ഡോ. അന്ത്രയ തൊര്‍ണിയേലിയുടെ കീഴില്‍ പ്രവര്‍ത്തിക്കും.

പ്രാര്‍ത്ഥനയോടെ ആശംസകള്‍!
പുതിയ ഉദ്യോഗത്തില്‍ ഡോ. മത്തെയോ ബ്രൂണിയ്ക്ക്
എല്ലാ ഭാവുകങ്ങളും നേരുന്നു!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 July 2019, 20:17