തിരയുക

Vatican News
വത്തിക്കാന്‍റെ ഉടമസ്ഥതയിലുള്ളതുമായ ട്യൂട്ടോണിക്ക് കോളേജിലെ സിമിത്തേരി വത്തിക്കാന്‍റെ ഉടമസ്ഥതയിലുള്ളതുമായ ട്യൂട്ടോണിക്ക് കോളേജിലെ സിമിത്തേരി   (Vatican Media)

പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ തുറന്ന രണ്ട് കല്ലറകള്‍ ശൂന്യമായി കാണപ്പെട്ടു

36 വർഷം മുമ്പ് ഇമാനുവേല ഒർലാണ്ടി എന്ന പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്താമെന്ന പ്രതീക്ഷയിൽ തുറന്ന് പരിശോധിച്ച വത്തിക്കാനിലെ 2 ശവക്കല്ലറകൾ ശൂന്യമായി കാണപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മനുഷ്യശരീരമോ, ശവപ്പെട്ടികളോ, വസ്ത്രങ്ങളോ അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇമാനുവേല ഒർലാൻഡിക്ക് എന്ന പെണ്‍കുട്ടിയുടെ അവശിഷ്ടങ്ങളുടെ സാന്നിധ്യം അനുമാനിക്കാനാരംഭിച്ച കാമ്പോ സാന്തോ ട്യൂട്ടോണിക്കോയിലെ പ്രവർത്തനങ്ങൾ ജൂലൈ 11ആം തിയതി, 11.15ന് അവസാനിച്ചു. ഇമാനുവേല ഒർലാണ്ടി എന്ന പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 1983 മുതൽ തീരാത്ത അന്വേഷണങ്ങൾക്ക് അവസാനം കാണാനാണ് ഇത്തരമൊരുനീക്കത്തിന് വത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത്.  വത്തിക്കാനിലെ ജീവനക്കാരനായിരുന്ന ഒർലാണ്ടിയുടെ മകളായിരുന്നു ഇമാനുവേല.  ഈ കുട്ടിയുടെ തിരോധാനത്തിൽ വത്തിക്കാന് പങ്കുണ്ടെന്ന് അന്തർദേശീയതലത്തിൽ വരെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. പല അന്വേഷണങ്ങൾക്ക് ശേഷം ഈ കേസ് 2016 ൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ വത്തിക്കാന്‍റെ പുറത്തുള്ളതും വത്തിക്കാന്‍റെ ഉടമസ്ഥതയിലുള്ളതുമായ ട്യൂട്ടോണിക്ക് കോളേജിലെ സിമിത്തേരിയിൽ നിന്ന് ശവക്കല്ലറകൾ തുറക്കാൻ അനുവാദം നൽകിയത് ഒർലാണ്ടിയുടെ കുടുംബത്തിന്‍റെ അഭ്യർത്ഥന മാനിച്ചാണ്.വത്തിക്കാൻ വാർത്താമാധ്യമത്തിന്‍റെ താത്ക്കാലിക ഡയറക്ടറായ അലെസ്സാൻഡ്രോ ജിസോട്ടി ജൂലൈ 11ന് കല്ലറകളിൽ അടക്കിയവരുടെ ബന്ധുക്കളുടെയും, ഗോൾരളദിയുടെ ബന്ധുക്കളുടെയും, കേസുമായി ബന്ധപ്പെട്ട വക്കീല്‍മാരുടെയും സാന്നിധ്യത്തിലായിരിക്കും കല്ലറകൾ തുറക്കുന്നതെന്നറിയിച്ചിരുന്നു. ഇതിനു മേൽനോട്ടം വഹിക്കാൻ ഫോറൻസിക് വിദഗ്ധരും വത്തിക്കാന്‍റെ പോലീസ് സംഘവും ഉണ്ടായിരുന്നു. വത്തിക്കാന് ഈ അന്വേഷണവുമായി നിയമപരിപാലനാധികാരം ഇല്ലാത്തതിനാൽ ഫോറൻസിക് അന്വേഷണവും DNA പരിശോധനയും നടത്തുന്നത് ഒർലാണ്ടിയുടെ  ശരീരം വത്തിക്കാന്‍റെ  ഉടമസ്ഥതയിലുള്ള സ്ഥലത്തു  അടക്കിയിട്ടുണ്ടോ എന്നറിയാൻ മാത്രമായിരുന്നു.

 1836 ൽ മരിച്ച സോഫി വോൻ ഹോൻലോഹ്, 1840 ൽ മരിച്ച കാർലോട്ട ഫെഡറിക എന്നീ രാജകുമാരിമാരുടെ കല്ലറകളാണ് പരിശോധനയ്ക്കായി തുറന്നത്. കല്ലറകള്‍ തുറന്നപ്പോള്‍ മനുഷ്യാവശിഷ്ടങ്ങളൊന്നും ഉള്ളിൽ നിന്ന് കണ്ടെത്തിയിട്ടില്ല. രണ്ട് രാജകുമാരിമാരുടെ കുടുംബാംഗങ്ങളെ ഗവേഷണ ഫലങ്ങൾ ഉടൻ അറിയിക്കുകയും ചെയ്തു. ഇമാനുവേല ഒർലാൻഡിയുടെ കുടുംബത്തിലെ അഭിഭാഷകൻ നിയോഗിച്ച വിശ്വസ്ഥനായ ഒരു വിദഗ്ദ്ധന്‍റെ സാന്നിധ്യത്തിൽ ഫാബ്രിക്ക ഡി സാൻ പിയത്രോ, പ്രൊഫസർ ജിയോവന്നി അർക്കുഡി എന്നിവരുടെ ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിച്ചു. ഒർലാൻഡി കുടുംബത്തിന്‍റെ അഭിഭാഷകയായ ലോറസഗ്രെ, ഇമാനുവേലയുടെ സഹോദരൻ പിയത്രോ ഒർലാൻഡി എന്നിവരുമുണ്ടായിരുന്നു. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ട്രൈബ്യൂണലിന്‍റെ ജസ്റ്റിസ് പ്രൊമോട്ടർ ഗിയാൻ പിയേറോ മിലാനോയും അസിസ്റ്റന്‍റ് അലസ്സാൻഡ്രോ ഡിഡിയും വത്തിക്കാൻ ജെൻഡർമേരി സൈന്യ വിഭാഗത്തിന്‍റെ കമാൻഡർ ഡൊമിനിക്കോ ഗിയാനിയും ചേർന്ന് പ്രവർത്തനത്തിന്‍റെ എല്ലാ ഘട്ടങ്ങളും പിന്തുടർന്നു.

പരിശോധനകളുടെ അവസാനത്തിൽ, ഒർലാൻഡി കുടുംബത്തിന്‍റെ കഷ്ടപ്പാടുകളിലേക്കും പ്രത്യേകിച്ചും ഇമാനുവേലയുടെ അമ്മയോടും  പരിശുദ്ധ സിംഹാസനം എല്ലായ്പ്പോഴും ശ്രദ്ധയും അടുപ്പവും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ആവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും കാണാതായ പെൺകുട്ടിയെക്കുറിച്ച് വിവരമൊന്നും കിട്ടാത്തതിനാൽ, ശ്മശാനത്തിൽ 19 –നൂറ്റാണ്ടിന്‍റെ   അന്ത്യത്തിലും 60 വർഷത്തിന്‍റെ  മുൻപും  വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള രേഖകൾ പരിശോധിക്കുമെന്ന് വത്തിക്കാൻ വാർത്താമാധ്യമത്തിന്‍റെ താത്ക്കാലിക ഡയറക്ടറായ അലെസ്സാൻഡ്രോ ജിസോട്ടി വെളിപ്പെടുത്തി.

12 July 2019, 15:23