തിരയുക

Vatican News
 Petersdome as seen from the  Vatican Garden Petersdome as seen from the Vatican Garden  

വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ “വെബ്സൈറ്റ്” നവീകരിച്ചു

വത്തിക്കാന്‍റെ ഭരണ സംവിധാനത്തിന്‍റെ വിശദാംശങ്ങള്‍ അടങ്ങുന്ന സാമൂഹ്യമാധ്യമ ശ്രൃംഖലയാണിത്. www.vaticanstate.va

- ഫാദര്‍ വില്യം നെല്ലിക്കല്‍

സഭാനവീകരണം പ്രതിഫലിപ്പിക്കുന്ന സാങ്കേതികമാറ്റം
സഭാനവീകരണത്തിന്‍റെ ഭാഗമായി പാപ്പാ ഫ്രാന്‍സിസ് നടപ്പില്‍ വരുത്തിയ വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ പുതിയ ഭരണഘടന 2019 ജൂണ്‍ 7-ന് പ്രാബല്യത്തില്‍ വന്നതിനോടു ചേര്‍ന്നാണ് വെബ്സൈറ്റും നവീകരിക്കപ്പെട്ടത്. വത്തിക്കാന്‍ ഗവര്‍ണറേറ്റ് ജൂണ്‍ 11- Ɔο തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ഭരണസംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും
യുക്തിഭദ്രമായും ലളിതമായും കൈകാര്യംചെയ്യാവുന്ന വിധത്തിലാണ് സൈറ്റിന്‍റെ നവീകരണം ക്രമപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്‍റെ വിവിധ ഭരണസംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, അവയുടെ പരിപാടികള്‍ എന്നിവ ലഭ്യമാക്കുന്നതാണ് പരിഷ്ക്കരിച്ച ഈ മാധ്യമസംവിധാനം.
വത്തിക്കാന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ജിജ്ഞാസയും, കൂടുതല്‍ അറിയാനുള്ള ആഗ്രഹവും ദൂരീകരിക്കാന്‍ പോരുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ട്, ചരിത്രം എന്നിവ നവീകരിച്ച സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ചരിത്രവിഭാഗവും ഫോട്ടോശേഖരവും

ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് വേഗത്തിലും എളുപ്പത്തിലും, മൊബൈല്‍ സംവിധാനത്തില്‍പ്പോലും ലിങ്കുകള്‍ ലഭ്യമാകുന്നതിനുള്ള ക്രമീകരണങ്ങളും പരിഷ്ക്കരണത്തില്‍ വരുത്തിയിട്ടുണ്ട്. ചരിത്രവിഭാഗത്തിലെ ഫോട്ടോ ശേഖരങ്ങളും അതുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ സൈറ്റിന്‍റെ നവീനതയാണ്.
visit the updated site of vatican state : www.vaticanstate.va
 

13 June 2019, 16:27