തിരയുക

വത്തിക്കാന്‍റെ സൗന്ദര്യം വത്തിക്കാന്‍റെ സൗന്ദര്യം 

കാര്‍ഡിനല്‍ കൗണ്‍സിലര്‍മാരുടെ (ആലോചനസമിതി) 30-മത്തെ സമ്മേളനം വത്തിക്കാനിൽ

ജൂൺ 25 മുതൽ 27 വരെ നീളുന്ന പാപ്പായുമായുള്ള കർദിനാളൻമാരുടെ ആലോചനസമിതിയുടെ 30-മത്തെ സമ്മേളനം വത്തിക്കാനിൽ ആരംഭിച്ചു. ഈ സമ്മേളനത്തിൽ റോമൻ കൂരിയായുടെ അപ്പോസ്തോലിക നിയമാവലി ചർച്ച ചെയ്യപ്പെടും. അതിന്‍റെ താത്ക്കാലിക ശീർഷകം "PredicateEvangelium" "സുവിശേഷം പ്രസംഗിക്കുക" എന്നാണ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദേശീയ മെത്രാൻ സമിതികൾക്കും, പരസ്ത്യ സഭകളുടെ സിനഡുകൾക്കും, റോമൻ കൂരിയായിലെ സിക്കാസ്ട്രികള്‍ക്കും,ചില പൊന്തിഫിക്കൽ കലാലയങ്ങൾക്കും, സന്യാസസഭാ മേലദ്ധ്യക്ഷർക്കും ഇതിന്‍റെ താത്കാലിക പതിപ്പ് അയച്ചുകൊടുത്ത് നിർദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിലുള്ള നിയമാവലിയായ "Pastor Bonus "1988, ജൂൺ, 28 ആം തിയതി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ കാലത്ത് രൂപീകരിക്കപ്പെട്ടതാണ്.ഇതിന് പകരം വയ്ക്കാനാണ് പുതിയ നിയമാവലി ഫ്രാൻസിസ് പാപ്പായുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടിരിക്കുന്നത്.

പഴയ നിയമാവലിയിൽ 193 വ്യവസ്ഥകളും, 2011, 2013 കാലഘട്ടങ്ങളിൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ പുറപ്പെടുവിച്ച 3 Motu Proprio യും ,2014ൽ ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിച്ച  ഒരു Motu proprio യും ഉൾകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏപ്രിൽ 8 മുതൽ ഏപ്രിൽ 10വരെ നടന്ന സമ്മേളനത്തിൽ ഈ നിയമാവലിയുടെ ചർച്ചകളുൾപ്പെടെ മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടിരുന്നു. റോമൻ കൂരിയാ ഏറ്റെടുക്കേണ്ട പ്രേഷിതദൗത്യങ്ങളെക്കുറിച്ചും സഭയിലെ എല്ലാത്തലങ്ങളിലുമുള്ള നീക്കങ്ങളിലും സഭാവ്യവസ്ഥ നിലനിറുത്തണമെന്നും, പരിശുദ്ധ സിംഹാസനത്തിന്‍റെ സംഘടനകളിൽ സ്ത്രീകളുടെ നേതൃത്ത്വത്തെ പ്രധാന സ്ഥാനങ്ങളിൽ ഉപയോഗപ്പെടുത്തുന്ന കാര്യങ്ങളും ചർച്ചയ്ക്കെടുത്തിരുന്നു. ഒരു നിയമാവലി പ്രസിദ്ധീകരിക്കുന്നതിന് മാത്രമല്ല കർദിനാളന്മാരുടെ ഈ കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്, മറിച്ച് പരിശുദ്ധ പിതാവിനെ സഭയുടെ ഭരണനിർവ്വഹണത്തിൽ സഹായിക്കുന്നതിന് വേണ്ടിയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 June 2019, 15:21