തിരയുക

Vatican News
file foto : visit to Rome community in Romania file foto : visit to Rome community in Romania 

പാപ്പാ ഫ്രാന്‍സിസ് ഇറ്റലിയിലെ കമറീനോ സന്ദര്‍ശിക്കും

2019 ജൂണ്‍ 16, ഞായറാഴ്ച – ഇറ്റലിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ 24-Ɔമത് ഇടയസന്ദര്‍ശനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കമറീനോ-സാന്‍ സെവറീനോ രൂപത
കേന്ദ്രീകരിച്ചുള്ള ഏകദിന പരിപാടി

കമറീനോ-സാന്‍ സെവറീനോ രൂപത കേന്ദ്രീകരിച്ചുള്ള മദ്ധ്യഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശങ്ങള്‍ പാപ്പാ സന്ദര്‍ശിക്കുന്നത് ജൂണ്‍ 16-Ɔο തിയതി ഞായറാഴ്ചയാണ്. ശക്തമായ ഭൂമികുലുക്കങ്ങള്‍ക്ക് ആവര്‍ത്തിച്ച് വിധേയമായിട്ടുള്ള കമറീനോ-സാന്‍ സെവറീനോ രൂപത ഇറ്റലിയിലെ മാര്‍ക്കെ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്.

കവൂര്‍ മുനിസിപ്പല്‍ ചത്വരത്തിലെ
താല്ക്കാലിക വേദിയില്‍ സമൂഹബലിയര്‍പ്പണം

ജൂണ്‍ 16, ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8.45-ന് വത്തിക്കാന്‍ തോട്ടത്തില്‍നിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം കമറീനോയിലേയ്ക്കു പുറപ്പെടുന്ന പാപ്പാ ഉച്ചതിരിഞ്ഞ് 3 മണിവരെ ദുരിതമനുഭവിക്കുന്ന ജനങ്ങളുമായി നേര്‍ക്കാഴ്ച നടത്തുകയും, കെടുതിയുടെ വിവിധ സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും ചെയ്യും. പ്രാദേശിക സമയം രാവിലെ 10.30-ന് കൊര്‍ത്തീനോയിലെ കവൂര്‍ മുനിസിപ്പല്‍ ചത്വരത്തിലെ താല്ക്കാലിക വേദിയില്‍ ജനങ്ങള്‍ക്കൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിക്കും.

വൈകുന്നേരം വത്തിക്കാനില്‍ തിരിച്ചെത്തും
വൈകുന്നേരം 4.00-ന് വത്തിക്കാന്‍ തോട്ടത്തിലെ ഹെലിപ്പാടില്‍ പാപ്പാ ഇറങ്ങുന്നതോടെയാണ് ഇറ്റലിയിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ ഇടയസന്ദര്‍ശനം സമാപിക്കുന്നത്.
 

11 June 2019, 18:30