Meeting on the protection of minors in the Vatican Meeting on the protection of minors in the Vatican  

സഭയെ സ്നേഹിക്കുന്നെങ്കില്‍ ക്രമക്കേടുകള്‍ തിരുത്തണം

വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ചാള്‍സ് ഷിക്ലീനയുടെ പ്രസ്താവനയില്‍നിന്ന്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്! – പാപ്പായുടെ പ്രബോധനം
സഭയെ സ്നേഹിക്കുന്നെങ്കില്‍ സഭയിലെ ക്രമക്കേടുകള്‍ ഉത്തരവാദിത്ത്വപ്പെട്ടവര്‍ അധികാരികളെ അറിയിക്കേണ്ടതും തിരുത്തേണ്ടതുമാണ്. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്,”  (Vos estis lux mundi) എന്ന പേരില്‍ പാപ്പാ ഫ്രാന്‍സിസ് സഭാധികാരികള്‍ക്കായി പ്രസിദ്ധപ്പെടുത്തിയ സ്വാധികാര പ്രബോധനത്തെ (Motu Proprio) വ്യാഖ്യാനിച്ചുകൊണ്ട്, മെയ് 10- Ɔ൦ തിയതി വെള്ളിയാഴ്ച റോമില്‍ നല്കിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഷിക്ലീന ഇങ്ങനെ വ്യക്തമാക്കിയത്.

ഇരകളായവരെ സഹായിക്കാന്‍ കടമയുണ്ട്
ലൈംഗികമായുള്ള ക്രമമക്കേടുകള്‍ സഭയില്‍‍ കണ്ടേക്കാവുന്ന മറ്റേതു  ക്രമക്കേടുകള്‍ പോലെയും  ഉത്തരവാദിത്ത്വപ്പെട്ടവര്‍ അധികാരികളെ അറിയിക്കേണ്ടതാണ്. അതിക്രമങ്ങളെക്കുറിച്ച് അറിയിക്കുന്നത് സുരക്ഷിതത്ത്വവുമാണ്. ഇരകളായവരെ ശ്രവിക്കാനും അവരെ സഹായിക്കാനും സഭയ്ക്ക് കടമയുണ്ടെന്ന് ഇരകളായവര്‍ അറിയണം, അല്ലെങ്കില്‍ അറിയിക്കണം. ആര്‍ച്ചുബിഷപ്പ് ഷിക്ലീന പാപ്പായുടെ പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ വ്യക്തമാക്കി.

നിയമം എല്ലാവര്‍ക്കും ഒരുപോലെ
ആരും നിയമത്തിനു മുകളിലല്ല. മെത്രാപ്പോലീത്തയോ മെത്രാനോ വൈദികനോ ആരുമാവട്ടെ, സഹോദര മെത്രാനോടോ, സ്ഥലത്തെ അപ്പസ്തോലിക സ്ഥാനപതിയോടോ, തന്നെക്കുറിച്ചുള്ള വിവരമോ, തനിക്കു ലഭിച്ച വിവരമോ അറിയിക്കാന്‍ കടപ്പെട്ടിരിക്കുന്നു. അവിടെയൊന്നും സാധിച്ചില്ലെങ്കില്‍ പരിശുദ്ധ സിംഹാസനത്തെ അറിയിക്കേണ്ടതാണ്. എങ്ങനെ അറിയിക്കണമെന്നതിനുള്ള ക്രമം പാലിക്കപ്പെടേണ്ടതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 May 2019, 19:00