തിരയുക

Vatican News
Vincent Lambert Vincent Lambert   (ANSA)

വലിച്ചെറിയല്‍ സംസ്കാരത്തിന് അടിമപ്പെടരുത് @pontifex

മെയ് 20-ന് പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത രണ്ടാമത്തെ ട്വിറ്റര്‍ സന്ദേശമാണിത് :

തിങ്കളാഴ്ച, 20 മെയ് 2019

“മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാം. ആരംഭം മുതല്‍ സ്വാഭാവികമായ അതിന്‍റെ അന്ത്യംവരെയും ദൈവത്തിന്‍റെ ദാനമായ ജീവന്‍ പരിരക്ഷിക്കപ്പെടണം. അങ്ങനെ ഒരു ‘വലിച്ചെറിയല്‍ സംസ്കാര’ത്തിന് അടിമപ്പെടാതെ നമുക്കു ജീവിക്കാം.”

We pray for those who live with severe illness. Let us always safeguard life, God's gift, from its beginning until its natural end. Let us not give into a throwaway culture.

ദൈവികദാനമായ ജീവന്‍റെ മൂല്യം ഉയര്‍ത്തിക്കാട്ടുന്ന ഈ സന്ദേശം ഇംഗ്ലിഷ് ഉള്‍പ്പെടെ
9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ സംവാദകരുമായി പങ്കുവച്ചു.

2008-ല്‍ ഉണ്ടായ ഒരു ബൈക്ക് അപകടത്തില്‍ സംഭവിച്ച മസ്തിഷ്ക്കമരണത്തെ തുടര്‍ന്ന് ഫ്രഞ്ചുകാരന്‍ വിന്‍സെന്‍റ് ലാംബേര്‍ട്ട് എന്ന യുവാവ് നിഷ്ചേതനായി.  ജീവച്ചവമായി തുടരുന്ന 42 കാരന്‍റെ ജീവന് എതിരെ ഫ്രഞ്ചു കോടതിയുടെ വിധി തീര്‍പ്പ്,  ആശുപത്രിയില്‍ കഴിയുന്ന ലാംബേര്‍ട്ടിനു നല്കിപ്പോരുന്ന എല്ലാ ജീവരക്ഷോപാധികളും  (life supports)  പിന്‍വലിക്കാനും, അങ്ങനെ കാരുണ്യവധം (mercy killing) നടപ്പാക്കാനുമായിരുന്നു.  ജീവനെ സ്നേഹിക്കുന്ന  ലാമ്പേര്‍ടിന്‍റെ മാതാപിതാക്കള്‍ക്കൊപ്പം ഫ്രാന്‍സിലെ ലക്ഷോപലക്ഷം ജനങ്ങളും ഈ  ജീവന്‍ അന്ത്യംവരെ  പരിരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയുണ്ടായി.

വിന്‍സെന്‍റ് ലാമ്പേര്‍ടിനുവേണ്ടിയുള്ള ജനശബ്ദത്തില്‍  കണ്ണിചേര്‍ന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശമാണ് മുകളില്‍  വായിച്ചത്.   ഫ്രഞ്ചു കോടതി ലാംബേര്‍ട്ടിന്‍റെ ജീവന് എതിരായി നടത്തിയ വിധി മെയ് 21, ചൊവ്വാഴ്ച പിന്‍വലിക്കുകയുണ്ടായി. 
 

21 May 2019, 10:01