തിരയുക

VATICAN POPE FRANCIS in the celmentine Hall VATICAN POPE FRANCIS in the celmentine Hall 

കായികവിനോദവും ആരോഗ്യകരമായ ജീവിതശൈലിയും

മെയ് 11-Ɔ൦ തിയതി ശനിയാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍ ഇറ്റലിയുടെ ദേശീയ കായികവിനോദ കേന്ദ്രത്തിലെ 400 അംഗങ്ങളുമായി നടന്ന കൂടിക്കാഴ്ചയിലെ പ്രഭാഷണത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നല്ല ജീവിതശൈലിയുടെ വിദ്യാലയം
വ്യക്തിയെയും സമൂഹത്തെയും കുറിച്ചുള്ള കാഴ്ചപ്പാടില്‍ കായികവിനോദങ്ങള്‍ അച്ചടക്കമുള്ള ജീവിതരീതിയാണ്. വ്യക്തി തന്നോടുതന്നെയും മറ്റുള്ളവരോടും ആത്മനിയന്ത്രണത്തിലും, ആദരവിലും ജീവിക്കുന്ന ഒരു ജീവിതശൈലിയുടെ വിദ്യാലയമാണ് കായികവിനോദങ്ങള്‍. അവിടെ വ്യക്തികള്‍ ആത്മനിയന്ത്രണത്തില്‍, മറ്റുള്ളവരെ ആദരിച്ചും, പരസ്പരം സഹകരിച്ചും അര്‍പ്പണബോധത്തോടെ കഠിനമായി അദ്ധ്വാനിച്ച് ജീവിക്കുകയും വളരുകയും ചെയ്യുന്നെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്ഷമയോടെ പരാജയങ്ങളെ ഉള്‍കൊണ്ടാല്‍
വിജയം വരിക്കാം

കായിക മേഖലയിലെ അര്‍പ്പണവും, സ്ഥിരോത്സാഹവും, ആത്മസംയമനവുമുള്ള മത്സരങ്ങളും അതില്‍ പങ്കെടുക്കുന്നവര്‍ക്കും അത് നിരീക്ഷിക്കുന്നവര്‍ക്കും ഒരുപോലെ പ്രചോദനാത്മകമാണ്. കായികവിനോദങ്ങള്‍ കാണുവന്നവര്‍ക്ക് അവ നല്കുന്ന ഉന്മേഷവും ഉല്ലാസവും സവിശേഷമാണ്. മാത്രമല്ല, പരാജയങ്ങളെ ക്ഷമയോടെ ഉള്‍ക്കൊള്ളണമെന്നും, അവയില്‍നിന്നു വീണ്ടും വിജയത്തിലേയ്ക്കു പുനര്‍ജനിക്കാമെന്നും കായിക വിനോദങ്ങള്‍ പഠിപ്പിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. ഇറ്റലിയിലെ സ്പോര്‍ട്സ് കേന്ദ്രത്തിലെ അംഗങ്ങളുമായി അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് വത്തിക്കാനില്‍വച്ചു നേര്‍ക്കാഴ്ച നടത്തിയിട്ടുള്ള പാപ്പാ ഫ്രാന്‍സിസ്, ഇത്തവണ അതിന്‍റെ 75- Ɔ൦ വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് കൂടിക്കാഴ്ച നടത്തിയത്.

കളിയിലെ നിയമങ്ങള്‍ കാര്യമാണ്!
ജീവിതത്തില്‍ കായികവിനോദം നല്കുന്ന മറ്റൊരു വലിയ പാഠം, പഠനത്തിന്‍റെയും അദ്ധ്വാനത്തിന്‍റെയും പരസ്പരബന്ധത്തിന്‍റെ മേഖലയില്‍ അനിവാര്യമായിരിക്കുന്ന വളരെ കൃത്യമായ നിയമങ്ങളാണ്. ഏതു കളിയുംപോലെ  കായിക വിനോദവും നിയമങ്ങള്‍ തെറ്റിച്ചായാല്‍, കളി കളിയല്ലാതായി മാറുന്നു. അതുപോലെ മനുഷ്യന്‍റെ പരസ്പര ബന്ധങ്ങളിലും, കൂട്ടായ്മയില്‍പ്പോലും അനിവാര്യമായ നിമയങ്ങളും സാമൂഹ്യക്രമങ്ങളും നാം മാനിക്കണമെന്ന്, കായികവിനോദത്തിന്‍റെ മേഖലയില്‍ അനിവാര്യമായ അച്ചടക്കത്തെയും നിയമങ്ങളെയും, സാമൂഹിക ജീവിതബന്ധങ്ങളിലും മനുഷ്യര്‍ പാലിക്കേണ്ട നിയമങ്ങളോട് പാപ്പാ തുലനംചെയ്തു സംസാരിച്ചു.

ഏറെ അര്‍പ്പണം ആവശ്യമായ മേഖല
ഇറ്റലിയുടെ ദേശീയ കായിക വിനോദ സംവിധാനത്തിന് അതിന്‍റെ വിവിധ മേഖലകളിലായി 10 ലക്ഷത്തില്‍ അധികം അംഗങ്ങള്‍ ഉണ്ടെന്ന വസ്തുതയും,  വിഭാഗീയകതകളില്ലാതെ ദേശീയ തലത്തിലുള്ള എല്ലാ കായികവിനോദ പ്രസ്ഥാനങ്ങളെയും ആശ്ലേഷിക്കുകയും, ഇടവകകളിലെയും, യുവജന കേന്ദ്രങ്ങളിലെയും കായികതാരങ്ങളെ ഉള്‍ക്കൊള്ളുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നത് ഏറെ പ്രത്യാശപകരുന്ന വസ്തുതയായി പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണത്തില്‍ വ്യക്തിമാക്കി. കായികമേഖലയിലെ പരിശീലികര്‍, അദ്ധ്യാപകര്‍, മാതാപിതാക്കള്‍, കുടുംബങ്ങള്‍, സന്നദ്ധസേവകര്‍ തുടങ്ങിയവരുടെ അര്‍പ്പണത്തെയും കഠിനാദ്ധ്വാനത്തെയും, കൂട്ടായ്മയെയും ശ്ലാഘിച്ചുകൊണ്ടും അഭിനന്ദിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 May 2019, 17:54