തിരയുക

ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍  

ആണവനിര്‍വ്യാപന കരാര്‍ വിശ്വശാന്തിക്ക്!

അണുവായുധങ്ങള്‍ കൈവശം വയ്ക്കുന്നതും അവ നിലനിറുത്തുന്നതും പരസ്പരസംഹാരഭീഷണിയില്‍ അധിഷ്ഠിതമായ, അന്താരാഷ്ട്രതലത്തിലുള്ള അവിശ്വാസത്തിന്‍റെ ഒരു അന്തരീക്ഷം സൃഷ്ടിക്കും. ഈ ഭയം ഒരിക്കലും സാഹോദര്യത്തിനും ഐക്യദാര്‍ഢ്യത്തിനും സുരക്ഷിതത്വസഹകരണത്തിനും അടിത്തറയാകില്ല- ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആണവനിര്‍വ്യാപന കരാര്‍ (NPT- NON PROLIFERATION TREATY) അടിയന്തിരമായി പ്രാബല്യത്തിലാക്കാനും ഈ കരാറിനെ താങ്ങിനിറുത്തുന്നതിനുള്ള പരിശ്രമം തുടരാനും ഈ കരാറില്‍ ഒപ്പുവച്ചിട്ടുള്ള രാഷ്ട്രങ്ങളോട് പരിശുദ്ധസിംഹാസനം അഭ്യര്‍ത്ഥിക്കുന്നു.

2020 ല്‍ സംഘടിപ്പിക്കപ്പെടുന്ന ആണവനിര്‍വ്യാപനകരാര്‍ പുനരവലോകന സമ്മേളനത്തിനുള്ള പ്രാരംഭസമിതിയോഗത്തെ അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍ ചൊവ്വാഴ്ച (30/04/2019) സംബോധനചെയ്യവെയാണ്, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ ഈ അഭ്യര്‍ത്ഥന നടത്തിയത്.

അണുവായുധങ്ങള്‍ കൈവശം വയ്ക്കുന്നതും അവ നിലനിറുത്തുന്നതും പരസ്പരസംഹാരഭീഷണിയില്‍ അധിഷ്ഠിതമായ, അന്താരാഷ്ട്രതലത്തിലുള്ള അവിശ്വാസത്തിന്‍റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഈ ഭയം ഒരിക്കലും സാഹോദര്യത്തിനും ഐക്യദാര്‍ഢ്യത്തിനും സുരക്ഷിതത്വസഹകരണത്തിനും അടിത്തറയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആണവ പ്രവര്‍ദ്ധന നിരോധന കരാര്‍ നടപ്പാക്കപ്പെടുന്ന പക്ഷം അത്  യഥാര്‍ത്ഥവും സ്ഥായിയുമായ വിശ്വശാന്തിക്ക് വലിയ സംഭാവന ചെയ്യുമെന്നും ആര്‍ച്ചുബിഷപ്പ് ഔത്സ പ്രസ്താവിച്ചു.

അന്താരാഷ്ട്രബന്ധങ്ങള്‍ ഒരിക്കലും സൈനികശക്തിയുടെയൊ പര്സ്പര ഭീഷണിയുടെയൊ ആയുധശേഖരത്തിന്‍റെയൊ ഫലമാകരുതെന്ന പരിശുദ്ധസിംഹാസനത്തിന്‍റെ ബോധ്യവും അദ്ദേഹം വെളിപ്പെടുത്തി. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 May 2019, 13:03