ഫ്രാന്‍സീസ് പാപ്പാ ലാത്വിയയുടെ പ്രസി‍ഡന്‍റ് റയ്മോണ്ട്സ് വെയോനിസ് (Raimonds Vejonis) -നെയും അദ്ദേഹത്തിന്‍റെ പത്നി ഇവേത്ത വെയോ​ണെയെയും വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 25/04/2019 ഫ്രാന്‍സീസ് പാപ്പാ ലാത്വിയയുടെ പ്രസി‍ഡന്‍റ് റയ്മോണ്ട്സ് വെയോനിസ് (Raimonds Vejonis) -നെയും അദ്ദേഹത്തിന്‍റെ പത്നി ഇവേത്ത വെയോ​ണെയെയും വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 25/04/2019 

ലാത്വിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍!

പത്നീസമേതനായെത്തിയ ലാത്വിയായുടെ പ്രസിഡന്‍റിന് പാപ്പാ വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ബാള്‍ക്കന്‍ നാടായ ലാത്വിയയുടെ പ്രസിഡന്‍റ് റയ്മോണ്ട്സ് വെയോനിസ് (Raimonds Vejonis) മാര്‍പ്പാപ്പായെ സന്ദര്‍ശിച്ചു.

വ്യാഴാഴ്ച (25/04/2019) രാവിലെ വത്തിക്കാനിലെത്തിയ അദ്ദേഹത്തെ ഫ്രാന്‍സീസ് പാപ്പാ സ്വീകരിക്കുകയും സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു.

പരിശുദ്ധസിംഹാസനവും ലാത്വിയയും തമ്മിലുള്ള നല്ല ബന്ധങ്ങളും 2018 ല്‍  ലാത്വിയയുടെ സ്വാതന്ത്ര്യത്തിന്‍റെ ഒന്നാം ശതാബ്ദിവേളയില്‍ പാപ്പാ അന്നാടു സന്ദര്‍ശിച്ചതും അന്നാട്ടിലെ സാമൂഹ്യവും മതപരവുമായ അവസ്ഥകളും ഈ കൂടിക്കാഴ്ചാവേളയില്‍ പരാമര്‍ശവിഷയങ്ങളായി.

ബാള്‍ക്കന്‍ പ്രദേശത്തെ സമാധാനം, സുരക്ഷിതത്വം, പരിസ്ഥിതി സംരക്ഷണം, യൂറോപ്പിന്‍റെ ഭാവി തുടങ്ങിയ അന്താരാഷ്ട്രപ്രാധാന്യമുള്ള വിഷയങ്ങളും പാപ്പായും പ്രസിഡന്‍റും ചര്‍ച്ചചെയ്തു.

പാപ്പായുമായുള്ള കൂടിക്കാഴ്ചാന്തരം പ്രസിഡന്‍റ് റയ്മോണ്ട്സ് വെയോനിസ് വത്തിക്കാന്‍റെ വിദേശകാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ അന്ത്വയിന്‍ കമില്ലേരിയെ സന്ദര്‍ശിച്ചു സംഭാഷണം നടത്തി. 

പാപ്പായും ലാത്വിയായുടെ പ്രസിഡന്‍റും തമ്മിലുള്ള കൂടിക്കാഴ്ചയെ അധികരിച്ച് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയം, പ്രസ്സ് ഓഫീസ് പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 April 2019, 12:53