തിരയുക

Vatican News
മനുഷ്യക്കടത്തിനെ അവസാനിപ്പിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന ചിത്രം മനുഷ്യക്കടത്തിനെ അവസാനിപ്പിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന ചിത്രം  

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടുള്ള ആഗോളസമ്മേളനം

ഏപ്രിൽ 8 ആം തിയതിമുതൽ 11 വരെ റോമിലെ ഫ്രത്തെർണ്ണ ഡോമൂസ് ഓഫ് സാക്രോഫാനോയിലിലാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

മനുഷ്യകടത്തിനെതിരായ ആഗോള സഭയുടെ മൂർത്തവും കൂട്ടായ കർമ്മപരിപാടികൾ പാപ്പാ ഫ്രാൻസിസ് അംഗീകരിച്ച അജപാലന പ്രാവർത്തീക മാർഗ്ഗനിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ പ്രായോഗീകമാക്കുക എന്നതാണ്  ഏപ്രിൽ  8 ആം തിയതിമുതൽ 11 വരെ നടക്കുന്ന  ഈ സമ്മേളനത്തിന്‍റെ ഉദ്ദേശമെന്ന് വത്തിക്കാന്‍റെ സമഗ്ര മനുഷ്യവികസന സേവന ഡിക്കാസ്ട്രിയുടെ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള വിഭാഗത്തിന്‍റെ  അണ്ടർ സെക്രെട്ടറി ഫാ. ഫാബിയോ ബാജ്ജോ അറിയിച്ചു. റോമിലെ ഫ്രത്തെർണ്ണ  ഡോമൂസ് ഓഫ് സാക്രോഫാനോയിലിലാണ് ഈ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.  മെത്രാന്മാരും, വൈദീകരും, സന്യാസിനി സന്യാസികളുമുൾപ്പെട്ട  200 ഓളം വരുന്നവിദഗ്ധരാണ് ഈ സമ്മേളനത്തിനായി ഒത്തുചേരുന്നത്.‌

ലൈംഗീക ചൂഷണവും തൊഴിൽ കടത്തും എന്ന രണ്ട് പ്രധാനഘടകങ്ങളെക്കുറിച്ചാണ് ഈ സമ്മേളനത്തിൽ   ചർച്ച ചെയ്യുക. എന്നാൽ ഇവിടെ നിറുത്താതെ   മനുഷ്യാവയവ കടത്തിനെക്കുറിച്ചും നിർബന്ധിത വൈവാഹീക, അടിമക്കടത്തിനെക്കുറിച്ചും ഈ സമ്മേളനം പ്രതിപാദിക്കുമെന്നു  ഫാ. ഫാബിയോ അറിയിച്ചു.

മനുഷ്യക്കടത്തിനെക്കുറിച്ചുള്ള ഈ അന്തർദേശീയ സമ്മേളനം മനുഷ്യക്കടത്തിലെ എല്ലാമേഖലകളെയും വിശകലനം ചെയ്യുമെന്നും ഇന്നത്തെ ഉത്‌പാദന പ്രക്രിയ ആവശ്യപ്പെടുന്ന പുത്തൻ അടിമത്വത്തിന്‍റെ  രൂപങ്ങൾ ഭയാനകമായ രീതിയിൽ വർദ്ധിച്ചുവരുകയാണെന്നും അതാണ് ഇത്രയും നിയമപരമല്ലാത്ത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും  ഫാ. ബാജ്ജോ അഭിപ്രായപ്പെട്ടു. ആഗോളസഭയ്ക്കുള്ള വളരെ കൃത്യമായ നിർദ്ദേശങ്ങളാണ് പാപ്പാ അംഗീകരിച്ച മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അജപാലന നിർദ്ദേശങ്ങളിലുള്ളതെന്നും ഈ സമ്മേളനം ഒന്നിച്ചുനിന്ന്  മനുഷ്യക്കടത്തെന്ന ഈ പ്രതിഭാസത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ഉപാധികൾ കണ്ടെത്തുമെന്നും, സമ്മേളനത്തിന്‍റെ അവസാനം പങ്കെടുക്കുന്ന   എല്ലാവരും അവരവരുടെ പ്രാദേശീക സഭകളെ പ്രതിനിധീകരിച്ച് ഒന്നിച്ചു പ്രവർത്തിക്കാൻ പ്രതിജ്ഞയെടുക്കുമെന്നും, അടുത്ത 3 വർഷത്തേക്കുള്ള പ്രായോഗീകകർമ്മപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ഇതിന്‍റെ അന്തിമ തീരുമാനങ്ങൾ ഫ്രാൻസിസ് പാപ്പായ്ക്ക്  ഒരു സ്വകാര്യസമ്മേളനത്തിൽ നൽകുമെന്നും ഫാ. ഫാബിയോ ബാജ്ജോ അറിയിച്ചു.       

09 April 2019, 16:07