തിരയുക

Vatican News
വിശുദ്ധ സ്നാപക യോഹന്നാന്‍റെ ചിത്രം വിശുദ്ധ സ്നാപക യോഹന്നാന്‍റെ ചിത്രം 

സ്നാപക യോഹന്നാന്‍റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഡോക്യുമെന്‍ററി

വിശുദ്ധ സ്നാപക യോഹന്നാന്‍റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി 'മുൻഗാമി' എന്ന ഡോക്യുമെന്‍ററി ഫിലിം വത്തിക്കാൻ അവതരിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

വത്തിക്കാനിലെ   വിശുദ്ധ ജോൺ ഇരുപത്തി മൂന്നാം മാർപ്പാപ്പായുടെ നാമധേയത്തിലുള്ള ഫൗണ്ടേഷനും, പരിശുദ്ധ സിംഹാസനത്തിന്‍റെ വാർത്ത വിനിമയ വിഭാഗവും സംയോജിച്ചു നിര്‍മ്മിച്ച വിശുദ്ധ സ്നാപക യോഹന്നാന്‍റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി 'മുൻഗാമി' എന്ന ഡോക്യുമെന്‍ററി ഫിലിം  ഏപ്രിൽ എട്ടാം തിയതി അവതരിപ്പിക്കപ്പെട്ടത്. ഈ സംരംഭം ലക്ഷ്യം വയ്ക്കുന്നത് ബൈബിളിൽ പരാമര്‍ശിച്ചിരിക്കുന്ന ചില പ്രധാന കഥാപാത്രങ്ങൾക്ക് പലപ്പോഴും അത്ര പ്രധാന്യം നൽകാതെ പോകുന്ന സാഹചര്യങ്ങളെ ഒഴിവാക്കാനാണ്. യേശുവിന്‍റെ  പരസ്യ ജീവിതത്തിനു മുന്നോടിയായി വന്ന സ്നാപക യോഹന്നാന്‍റെ ഏറ്റവും പ്രധാന ദൗത്യത്തിന് കൂടുതല്‍  പ്രാധാന്യം നൽകുന്ന ചിത്രീകരണമാണ് ‘മുൻഗാമി’ എന്ന ഡോക്യൂമെന്‍ററിയിൽ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്.

09 April 2019, 15:49