തിരയുക

Vatican News
പൊതുകൂടിക്കാഴ്ച്ചയ്ക്കായി  വത്തിക്കാനിലെത്തിയ ജനം പൊതുകൂടിക്കാഴ്ച്ചയ്ക്കായി വത്തിക്കാനിലെത്തിയ ജനം  (Vatican Media)

വത്തിക്കാൻ ഇക്കോസിസ്റ്റം വെബ്സൈറ്റ് പുനരാരംഭിക്കപ്പെടുന്നു

കർദിനാൾ കോന്‍ട്രാഡ് ക്റജേര്‍വ്സ്ക്കിയാണ് www. elemosineria.va എന്ന വത്തിക്കാന്‍റെ എക്കോസിസ്റ്റത്തിന്‍റെ വെബ്സൈറ്റ് നവീകരിക്കാനും, പരിഷ്കരിക്കാനുമുള്ള ചുമതല നിർവ്വഹിക്കുന്നത്.

സി.റൂബിനി സി.റ്റി.സി

എലിമോസിനേറിയ എന്നത് പരിശുദ്ധപിതാവിന്‍റെ നാമത്തിൽ പാവപ്പെട്ടവർക്കായി  സഹായം നൽകുന്ന ഓഫീസാണ്. മറ്റുള്ളവരെ സഹായിക്കുന്നവര്‍ക്കും, സഹായം ആവശ്യപ്പെടുന്നവർക്കും, അപ്പോസ്തോലിക ആശീർവാദം (PAPAL BLESSING) ലഭിക്കുന്നതിനായി പുതിയ വിഭാഗവും നവീകരിക്കപ്പെട്ട ഈ വെബ്സൈറ്റിൽ ഉൾച്ചേർക്കപ്പെട്ടിരിക്കുന്നു. വെബ്‌സൈറ്റിന്‍റെ മുഖപേജിൽ ഇറ്റാലിയൻ,  ഇംഗ്ലീഷ്, സ്പാനിഷ്, പോർത്തുഗീസ്,ജെർമ്മൻ, പോളിഷ് എന്നീ ഭാഷകളിൽ തർജ്ജമയും ലഭ്യമാണ്. പാവപ്പെട്ടവരെയും, ആവശ്യക്കാരേയും സഹായിക്കുന്നതിന് ഓൺലൈൻ വഴി സഹായം എത്തിക്കാനുള്ള നവീനരീതിയും ഈ നവീകരിക്കപ്പെട്ട വെബ്സൈറ്റിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു.

06 March 2019, 15:29