തിരയുക

Vatican News
 ഫ്രാന്‍സീസ് പാപ്പാ മാള്‍ട്ടയുടെ പ്രസിഡന്‍റ് ശ്രീമതി മരീ ലുയീസ് കൊളൈറൊ പ്രേക്കായെ  (Malta, Marie-Louise Coleiro Preca) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 21/03/2019 ഫ്രാന്‍സീസ് പാപ്പാ മാള്‍ട്ടയുടെ പ്രസിഡന്‍റ് ശ്രീമതി മരീ ലുയീസ് കൊളൈറൊ പ്രേക്കായെ (Malta, Marie-Louise Coleiro Preca) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 21/03/2019  (Vatican Media)

മാള്‍ട്ടയുടെ പ്രസിഡന്‍റ് വത്തിക്കാനില്‍!

മാള്‍ട്ടയുടെ പ്രസിഡന്‍റ് ശ്രീമതി മരീ ലുയീസ് കൊളൈറൊ പ്രേക്കാ ഫ്രാന്‍സീസ് പാപ്പായെ സന്ദര്‍ശിച്ചു .

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മാള്‍ട്ടയുടെ പ്രസിഡന്‍റ് ശ്രീമതി മരീ ലുയീസ് കൊളൈറൊ പ്രേക്കായെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.

വ്യാഴാഴ്ച (21/03/2019) ആയിരുന്നു ഈ കൂടിക്കാഴ്ച.

മാള്‍ട്ടയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള ബന്ധം, മാള്‍ട്ടയിലെ ജനങ്ങളുടെ, വിശിഷ്യ. യുവതയുടെ, മാനവ, സാമൂഹ്യ, സാംസ്ക്കാരിക ആദ്ധ്യാത്മിക പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ അന്നാടും പ്രാദേശിക കത്തോലിക്കാസഭയും തമ്മിലുള്ള സഹകരണം, അന്താരാഷ്ട്ര പ്രാധാന്യമുള്ള കുടിയേറ്റ പ്രശ്നം തുടങ്ങിയവ ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയങ്ങളായി എന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി. 

 

21 March 2019, 13:35