റോമന്‍ കൂരിയായിലെ തന്‍റെ സഹകാരികള്‍ക്കൊപ്പം "അറീച്ച"യില്‍ തപസ്സുകാല ധ്യാനത്തിന് ഞായറാഴ്ച ബസ്സില്‍ വന്നിറങ്ങിയ ഫ്രാന്‍സീസ് പാപ്പാ 10/03/2019 റോമന്‍ കൂരിയായിലെ തന്‍റെ സഹകാരികള്‍ക്കൊപ്പം "അറീച്ച"യില്‍ തപസ്സുകാല ധ്യാനത്തിന് ഞായറാഴ്ച ബസ്സില്‍ വന്നിറങ്ങിയ ഫ്രാന്‍സീസ് പാപ്പാ 10/03/2019 

ഉന്നതത്തില്‍ നിന്നുള്ള വീക്ഷണം-നോമ്പുകാല ധ്യാനം

ലോകവസ്തുക്കളുടെ അവകാശാധികാരങ്ങള്‍ നമുക്കു വാഗ്ദാനം ചെയ്യുന്ന സാത്താന്‍റെ പ്രലോഭനത്തില്‍ വീഴാനുള്ളതല്ല ഉന്നതത്തില്‍ നിന്നുള്ള ഈ നോട്ടം- ധ്യാനപ്രാസംഗികന്‍, വൈദികന്‍ ബെര്‍ണ്ണാര്‍ദൊ ഫ്രാന്‍ചെസ്കൊ മരിയ ജാന്നി.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്രിസ്തുവിലും സുവിശേഷത്തിലുമുള്ള യഥാര്‍ത്ഥ ജീവിതം പ്രദാനം ചെയ്യാന്‍ കഴിയുന്ന സ്നേഹാഗ്നിയെ വീണ്ടും ജ്വലിപ്പിക്കുന്നതിന് ഉന്നതത്തില്‍ നിന്ന് നോക്കേണ്ടതിന്‍റെ  ആവശ്യകത ബെനഡിക്ടയിന്‍ ധ്യാന പ്രാസംഗികനായ വൈദികന്‍ ബെര്‍ണ്ണാര്‍ദൊ ഫ്രാന്‍ചെസ്കൊ മരിയ ജാന്നി ചൂണ്ടിക്കാട്ടുന്നു.

അറീച്ചയിലെ “കാസ ദിവിന്‍ മയേസ്ത്രൊ”യില്‍ ഞായാറാഴ്ച (10/03/2019) വൈകുന്നേരം ഫ്രാന്‍സീസ് പാപ്പായും റോമന്‍ കൂരിയായിലെ സഹകാരികളും ആരംഭിച്ച തപസ്സുകാല ധ്യാനത്തിന്‍റെ തുടക്കത്തിലാണ് ഇറ്റലിയിലെ സാന്‍ മിനിയാത്തൊ അല്‍ മോന്തെ (San Miniato al Monte) ബെനഡിക്ടൈന്‍ ആശ്രമ ശ്രേഷ്ഠനായ അദ്ദേഹം ഈ ചിന്ത പങ്കുവച്ചത്.

ലോകവസ്തുക്കളുടെ അവകാശാധികാരങ്ങള്‍ നമുക്കു വാഗ്ദാനം ചെയ്യുന്ന സാത്താന്‍റെ  പ്രലോഭനത്തില്‍ വീഴാനുള്ളതല്ല ഉന്നതത്തില്‍ നിന്നുള്ള ഈ നോട്ടമെന്നും, നേരെ മറിച്ച്, പരിശുദ്ധാരൂപിയാലും കര്‍ത്താവിന്‍റെ വചനത്താലും പ്രചോദിതമായ ഒരു നോട്ടമാണിതെന്നും, ഇത് ധ്യാനാത്മകതയുടെയും കൃതജ്ഞതയുടെയും ആവശ്യമായ ജാഗ്രതയുടെയും പ്രവചനാത്മകതയുടെയുമായ വീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ചരിത്രത്തിലൂടെയും ജീവിതത്തിലൂടെയുമുള്ള കടന്നു പോകലില്‍ കര്‍ത്താവ് അവശേഷിപ്പിക്കുന്ന അടയാളങ്ങള്‍ തിരിച്ചറിയാന്‍ നമുക്കു കഴിയണമെങ്കില്‍ സ്നേഹത്തിന്‍റെ അഗ്നി ജ്വലിക്കേണ്ടതുണ്ടെന്നും ധ്യാനപ്രാസംഗികന്‍ വ്യക്തമാക്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 March 2019, 07:52