തിരയുക

Decree of new saints promulgated Decree of new saints promulgated 

വിശുദ്ധരുടെ നാമകരണനടപടി സംബന്ധിച്ച നവമായ പ്രഖ്യാപനങ്ങള്‍

സഭയിലെ നവവാഴ്ത്തപ്പെട്ടവരെയും രക്തസാക്ഷികളെയും ധന്യാത്മാക്കളെയും പ്രഖ്യാപിച്ച ഡിക്രി :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മാര്‍ച്ച് 19-Ɔο തിയതി ചൊവ്വാഴ്ച, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യുവുമായി നടത്തിയ ഡിക്രിയുടെ പരിശോധനയ്ക്കും പഠനത്തിനുംശേഷമാണ് നാമകരണ നടപടിക്രമങ്ങളുടെ പുതിയ വിവരങ്ങള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അംഗീകാരത്തോടെ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

 ധന്യയായ മരീയ എമീലിയ റിഗ്വേല്‍മേ
പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ സന്ന്യാസിനി സഭാസ്ഥാപക, സ്പെയിന്‍കാരി ധന്യയായ മരീയ എമീലിയ റിഗ്വേല്‍മേ യ-തായസിന്‍റ മദ്ധ്യസ്ഥതയില്‍ ലഭിച്ച അത്ഭുത രോഗശാന്തി പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. സ്പെയിനിലെ ഗ്രനാഡാ സ്വദേശിനിയാണ് ഈ ധന്യാത്മാവ് (1847-1940).

രക്തസാക്ഷികളായ 7 മെത്രാന്മാര്‍
റൊമേനിയയില്‍ 1950-മുതല്‍ 70-വരെയുണ്ടായ കമ്യൂണിസ്റ്റ് മേല്‍ക്കോയ്മയുടെ മതപീഡനകാലത്ത്, കൊല്ലപ്പെട്ട 7 മെത്രാന്മാരുടെ രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയെന്ന് പാപ്പാ ഫ്രാന്‍സിസ് അംഗീകരിക്കുകയുണ്ടായി.
a) ദൈവദാസന്‍ ത്രൈയാനോ ഫ്രെന്ത്യൂ
b) ദൈവദാസന്‍ വാസില്‍ അഫ്തേനി
c) ദൈവദാസന്‍ ജൊവാന്നി സുച്യൂ
d) ദൈവദാസന്‍ തീത്തോ ലീവിയോ ചിനേസൂ
e) ദൈവദാസന്‍ ജൊവാന്നി ബലാന്‍
f) ദൈവദാസന്‍ അലസാന്ത്രോ റൂസു
g) ദൈവദാസന്‍ ജൂലിയോ ഹോസൂ
എന്നിവരാണ് റൊമേനിയന്‍ സഭയിലെ രക്തസാക്ഷികളായ 7 മെത്രാന്മാര്‍.

രക്തസാക്ഷിയായ വൈദികന്‍
ഇന്ത്യയുടെ അയല്‍രാജ്യമായ മ്യാന്മറിലെ ഡൊനോക്കൂയിലുണ്ടായ പീഡനകാലത്ത്,  1902, മെയ്
16-ന് രക്തസാക്ഷിത്വം വരിച്ച വിദേശമിഷനുകള്‍ക്കുള്ള പൊന്തിഫിക്കല്‍ സ്ഥാപനത്തില്‍നിന്നുമുള്ള (Pontifical Institute for Foreign Missions) സമര്‍പ്പിത വൈദികന്‍ ആല്‍ഫ്രേദൊ ക്രെമൊണേസിയുടെ ജീവസമര്‍പ്പണം വിശ്വാസത്തെപ്രതിയെന്ന് പാപ്പാ ഫ്രാന്‍സിസ് അംഗീകരിക്കുകയുണ്ടായി.

ധന്യപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നവര്‍
തുടര്‍ന്ന് 5 ദൈവദാസരുടെ വീരോചിത പുണ്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് ഡിക്രിയില്‍ അംഗീകരിക്കുകയുണ്ടായി :

a) ഈശോയുടെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള ഫ്രാന്‍സിസ്ക്കന്‍ കപ്പൂചിന്‍ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകനും ഇടവക വൈദികനും, ഇറ്റലിയില്‍ മെസ്സീന സ്വദേശിയുമായ ഫ്രാന്‍ചേസ്കൊ മരിയ ഡി ഫ്രാന്‍സിയ (1853-1913).

b) വിശുദ്ധ ഫ്രാന്‍സിസിന്‍റെ മൂന്നാം സഭയില്‍പ്പെട്ട സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകനും ഇറ്റലിക്കാരനുമായ മരിയ ഹ്യൂബര്‍ (1653-1705).

c) കാരുണ്യനാഥയുടെ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയും ഇറ്റലിയിലെ ഒവാദാ സ്വദേശിനിയുമായ ദൈവദാസി മരിയ തെരേസ ക്യാമെറാ (1818-1894).

d) പാവങ്ങള്‍ക്കായുള്ള പലസ്സോളോ സ്ഥാപനത്തിലെ സന്ന്യാസിനീ സമൂഹത്തിന്‍റെ സഹ-സ്ഥാപകയും ഇറ്റലിയിലെ ബേര്‍ഗമൊ സ്വദേശിനിയുമായ ദൈവദാസി മരിയ തെരേസ ഗബ്രിയേല (1837-1908).

e) ഈശോയുടെ മനുഷ്യാവതാരത്തിന്‍റെ ഫ്രാന്‍സിസ്ക്കന്‍ സഹോദരിമാരുടെ പ്രസ്ഥാനത്തിന്‍റെ സ്ഥാപകയും ഇറ്റലിക്കാരിയുമായ ദൈവദാസി, ലൂയിസ്സാ ഫെറാറി എന്നറിയപ്പെട്ട പരിശുദ്ധാത്മാവിന്‍റെ ജൊവാന്ന ഫ്രാന്‍ചേസ്കാ (1888-1984).    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 March 2019, 19:37