തിരയുക

Vatican News
പാപ്പാ കുമ്പസാരമെന്ന  കൂദാശ പരികര്‍മ്മം ചെയ്യുന്നവസരത്തില്‍... പാപ്പാ കുമ്പസാരമെന്ന കൂദാശ പരികര്‍മ്മം ചെയ്യുന്നവസരത്തില്‍... 

ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അനുരജ്ഞന കൂദാശ

തപസ്സു കാലത്തില്‍ പരിശുദ്ധപിതാവിന്‍റെ മുഖ്യകാർമ്മികത്വത്തിൽ അനുരഞ്ജന കൂദാശ ന‌ടത്തപ്പെടും

സി.റൂബിനി സി.റ്റി.സി

മാർച്ച് മാസം  29 ആം തിയതി വെള്ളിയാഴ്ച   വൈകിട്ട് 5 മണിക്ക് വത്തിക്കാനിലെ ബസിലിക്കയിൽ വച്ച് പരിശുദ്ധപിതാവിന്‍റെ മുഖ്യ കാർമ്മീകത്വത്തിൽ അനുരജ്ഞന കൂദാശ നടത്തപ്പെടും. അനുരജ്ഞനത്തിനായി അണയുന്ന വിശ്വാസികളുടെ കുമ്പസാരം കേൾക്കുകയും വ്യക്തിപരമായ  പാപമോചനം നൽകുകയും ചെയ്യപ്പെടും.

ഈ തിരുക്കർമ്മത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്ന കർദ്ദിനാള്‍മാരും, മെത്രാന്മാരും വൈദീകരും കൂദാശാ വസ്ത്രങ്ങളണിഞ്ഞ് അനുരജ്ഞന അൾത്താരയ്ക്കു  സമീപം അവർക്കായി തയ്യാറാക്കിയിട്ടുള്ള സ്ഥലത്ത്  4 .30 നു എത്തിച്ചേരണമെന്ന് മാർപ്പാപ്പയുടെ ആഘോഷമായ ആരാധനാക്രമങ്ങളുടെ ഉത്തരവാദിത്വമുള്ള മോൺ. ഗ്വിഡോ മരീനി അറിയിച്ചു.  

16 March 2019, 11:19