തിരയുക

file foto - the synod hall of vatican the venue for the meeting of Heads of National Episcopal conferences file foto - the synod hall of vatican the venue for the meeting of Heads of National Episcopal conferences 

ദേശീയ മെത്രാന്‍ സമിതി അദ്ധ്യക്ഷന്മാരുടെ ആഗോളസംഗമം

2019 ഫെബ്രുവരി 21-മുതല്‍ 24-വരെ തിയതികളില്‍ വത്തിക്കാനില്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ബാലപീഡനക്കേസുകള്‍ സംബന്ധിച്ച് 2019 ഫെബ്രുവരിയില്‍ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന ദേശീയ മെത്രാന്‍ സമിതികളുടെ തലവന്മാരുടെ സംഗമത്തിന്‍റെ നടത്തിപ്പിനുള്ള കമ്മിറ്റിക്ക് ഇന്ത്യയില്‍ മുംബൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും അമേരിക്കയിലെ ചിക്കാഗോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ബ്ലെയിസ് കൂപിച്ചും നേതൃത്വംനല്കും.

വ്യക്തമായ നടപടിക്രമങ്ങള്‍ അറിയിക്കാന്‍
സഭയില്‍ ഏതാനും വര്‍ഷങ്ങളായി ആഗോള വ്യാപകമായി പൊന്തിവന്നിട്ടുള്ള സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകളെക്കുറിച്ച്  വ്യക്തമായ നടപടിക്രമങ്ങള്‍ സഭാദ്ധ്യക്ഷന്മാരെ അറിയിക്കാനാണ് 2019 ഫെബ്രുവരി 21-മുതല്‍ 24-വരെ തിയതികളില്‍   മുന്‍പൊരിക്കലുമില്ലാത്ത ദേശീയ സഭാതലവന്മാരുടെ ഒരു സംഗമം വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയിരിക്കുന്നത്.  

സമ്മേളനത്തിന്‍റ സുഗമമായ നടത്തിപ്പിന് ദേശീയ മെത്രാന്‍ സമിതികളുടെ തലവന്മാര്‍ക്കൊപ്പം, പൗരസ്ത്യസഭാ നേതൃത്വവും, പിന്നെ പാപ്പാ ഫ്രാന്‍സിസ് തന്നെ നാമനിര്‍ദ്ദേശം ചെയ്ത സംഘാടക സമിതി അംഗങ്ങളും, വത്തിക്കാന്‍റെ വിവിധ വകുപ്പുകളുടെ തലവന്മാരും, രാജ്യാന്തരതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏതാനും അല്‍മായ പ്രമുഖരും വിദഗ്ദ്ധരും സംഗമത്തിന് നേതൃത്വം നല്കുന്നമെന്ന് നവംബര്‍ 23-‍Ɔο തിയതി പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ :
1 മുമ്പൈ അതിരൂപതാദ്ധ്യക്ഷനും ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്.
2 ചിക്കാഗോ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ബ്ലെയിസ് ജെ. കൂപിച്ച്.
3 മാള്‍ട്ടയിലെ മെത്രാപ്പോലീത്തയും, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ജോയിന്‍റ്-സെക്രട്ടറിയുമായ ആര്‍ച്ചുബിഷപ്പ് ചാള്‍സ് ഷിക്ലൂനാ.
4 കുട്ടികളുടെ സംരക്ഷണയ്ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പ്രസിഡന്‍റ്, ഫാദര്‍ ഹാന്‍സ് സോള്‍നര്‍ എസ്.ജെ.
5 ദേശീയ മെത്രാന്‍ സമിതികളുടെ തലവന്മാര്‍,
6 പൗരസ്ത്യസഭകളുടെ തലവന്മാര്‍,
7 വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ മേലധികാരികള്‍,
8 വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, ആര്‍ച്ചുബിഷപ്പ് ലൂയി ലദാരിയ ഫെറര്‍, എസ്.ജെ.
9 പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി.
10 മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വേലെ.
11 ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി.
12 വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ബനിയാമീനോ സ്തേല.
13 സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ഹൊസ്സെ റോഡ്രിക്സ് കര്‍ബാലോ, കപ്പൂച്ചിന്‍.
14. അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍റെ വകുപ്പിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാരല്‍.
15. ലോകത്തെ സന്ന്യാസ സഭാസമൂഹങ്ങളുടെ കൂട്ടായ്മയുടെ തലവന്മാര്‍.
16. ഇരകളായവര്‍ക്കുള്ള സഹായികളായി
അല്‍മായരുടെ കാര്യാലയത്തിലെ സെക്രട്ടറി, ഡോ. ലിന്‍ഡാ ജിസോണി, 
ജീവനുവേണ്ടിയുള്ള വകുപ്പ് സെക്രട്ടറി, ഡോ. ഗബ്രിയേല ഗമ്പീനോ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2019, 13:53