Monsignor Yoannis Lahzi Gaid accompanying the Pope in the palance of Crown Prince Mohammed bin Zayed Al Nahyan Monsignor Yoannis Lahzi Gaid accompanying the Pope in the palance of Crown Prince Mohammed bin Zayed Al Nahyan 

അറേബ്യന്‍ പര്യടനത്തില്‍ പാപ്പായുടെ സന്തതസഹചാരി

യുഎഇ അപ്പോസ്തോലിക യാത്രയില്‍ പാപ്പാ ഫ്രാന്‍സിസിന് തൊട്ടടുത്ത് നീങ്ങുന്ന വ്യക്തി ആരെന്ന് എല്ലാവരും അന്വേഷിക്കുന്നു! – മോണ്‍സീഞ്ഞോര്‍ യൊവാന്നിസ് ലാഹ്സി ഗായിദിനെക്കുറിച്ച്:

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അറബി മാതൃഭാഷയാക്കിയ കെയിറോ സ്വദേശി
മോണ്‍സീഞ്ഞോര്‍ യൊവാന്നിസ് ലാഹ്സി ഗായിദ് (يوأنس لحظي جيد‎ Monsignor Yovannis Lahzi Gaid) പാപ്പാ ഫ്രാന്‍സിസിന്‍റെ വ്യക്തിഗത സെക്രട്ടറിമാരില്‍ ഒരാളാണ്. അറബി, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി വിവിധ ഭാഷകള്‍ നന്നായി കൈകാര്യംചെയ്യുന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ സ്റ്റാഫാണ് മോണ്‍സീഞ്ഞോര്‍ യൊവാന്നിസ് ഗായിദ്.

കോപ്റ്റിക് കത്തോലിക്കാ  വൈദികന്‍
ഈജിപ്തിലെ കെയിറോ സ്വദേശിയാണ്. കെയിറോയിലെ ഒരു സാധാരണ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച ഗായിദ് ഏഴുമക്കളില്‍ നാലാമനാണ്. കെയിറോയിലെ കോപ്റ്റിക് സെമിനാരിയില്‍ പഠിച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കാനോന നിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി.

പാപ്പായുടെ വ്യക്തിഗത സെക്രട്ടറിമാരില്‍  രണ്ടാമന്‍
2007-മുതല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ ജോലി ആരംഭിച്ചു. 2010-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ ലെബനോണ്‍ അപ്പസ്തോലികയാത്രയിലും അതുമായി ബന്ധപ്പെട്ട ജോലികളിലും മോണ്‍സീഞ്ഞോര്‍ ഗായിദിനെ ഉത്തരവിദിത്ത്വപ്പെടുത്തിയിരുന്നു. 2014-ല്‍ പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ തന്‍റെ വ്യക്തിഗത സെക്രട്ടറിമാരില്‍ രണ്ടാമനായി നിയമിച്ചു. അറബിഭാഷയിലുള്ള വത്തിക്കാന്‍റെ ഔദ്യോഗിക സംവാദങ്ങള്‍ക്കും, നയതന്ത്രപരമായ ഇടപെടലുകള്‍ക്കും, മറ്റ് ആശയവിനിമയങ്ങള്‍ക്കുമെല്ലാം മോണ്‍സീഞ്ഞോര്‍ ലാഹ്സി ഗായിദ് പാപ്പാ ഫ്രാന്‍സിസിന് പിന്‍തുണയാണ്.

പാപ്പാ ഫ്രാന്‍സിസിന്  പ്രാര്‍ത്ഥനാപൂര്‍വ്വം  ശുഭയാത്ര നേരുന്നു!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 February 2019, 12:49