From the Venue of the General Audience - young lad salutes Papa From the Venue of the General Audience - young lad salutes Papa 

സമാധാന ശില്പികളാകാം @pontifex

ജനുവരി 1-Ɔο തിയതി ചൊവ്വാഴ്ച

പുതുവത്സര നാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“മനുഷ്യകുലത്തിന്‍റെ നന്മയും സന്തോഷവും ആഗ്രഹിക്കുന്ന സമാധാനത്തിന്‍റെ ശില്പികളെയും, പിതാവായ ദൈവത്തിന്‍റെ സന്ദേശവാഹകരെയും സാക്ഷികളെയുമാണ് ഇന്ന് ലോകത്തിന് ആവശ്യം.”

ആഗോള സഭ പ്രഖ്യാപിച്ചിട്ടുള്ള “നന്മയുള്ള രാഷ്ട്രീയം സമാധാന നിര്‍മ്മിത്ക്ക്...” എന്ന ലോക സമാധാനദിന സന്ദേശത്തിന്‍റെ ചുവടുപിടിച്ച് ജനുവരി 1, പുതുവത്സരനാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്.

ഇറ്റലിയിലും, യൂറോപ്പില്‍ പൊതുവെയും പുതുവത്സരനാളിലാണ് ലോക സമാധാനദിനം ആചരിക്കപ്പെടുന്നത്. ഇന്ത്യയില്‍ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സമാധിദിനമായ ജനുവരി 30-നോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയാണ് വിശ്വശാന്തിദിനം ആചരിക്കപ്പെടുന്നത്.  

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു. കൂടെ പാപ്പായുടെ സന്ദേശത്തിന്‍റെ മൂലരൂപം ഇംഗ്ലിഷില്‍ താഴെ കാണുന്ന ലിങ്കില്‍ ലഭ്യാണ്.

Today more than ever, our societies need “artisans of peace”, messengers and witnesses of God the Father, who wills the good and the happiness of the human family.

 http://w2.vatican.va/content/francesco/en/messages/peace/documents/papa-francesco_20181208_messaggio-52giornatamondiale-pace2019.html

http://w2.vatican.va/content/francesco/ar/messages/peace/documents/papa-francesco_20181208_messaggio-52giornatamondiale-pace2019.html

                                                             

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 January 2019, 20:15