Pope Francis came to the altar of Salus Populi Romanin in Basilica Mary Major Pope Francis came to the altar of Salus Populi Romanin in Basilica Mary Major 

യാത്രയ്ക്കുമുന്‍പേ... പാപ്പാ ഫ്രാന്‍സിസ് മാതൃസന്നിധിയില്‍

പനാമയിലേയ്ക്കു പുറപ്പെടുംമുന്‍പേ കന്യകാനാഥയുടെ ചിത്രത്തിരുനടയില്‍ പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജനുവരി 22-Ɔο തിയതി ചൊവ്വാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് പതിവു തെറ്റിക്കാതെ അപ്പസ്തോലിക യാത്രയ്ക്കുമുന്‍പ് റോമിലെ മേരി മേജര്‍ ബസിലിക്കയിലെ മാതൃസന്നിദ്ധിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തി.

മുടങ്ങാത്ത പതിവും പതറാത്ത ഭക്തിയും
റോമിന്‍റെ രക്ഷിക (Salus Populi Romani) എന്ന അപരനാമത്താല്‍ വിഖ്യാതയായ കന്യകാനാഥയുടെ ചിത്രത്തിരുനടയില്‍ പ്രാര്‍ത്ഥിക്കാന്‍ വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസ്  കാറില്‍ എത്തിയത് തികച്ചും സ്വകാര്യമായിട്ടാണ്. അതിപുരാതനവും ലോഹനിര്‍മ്മിതവുമായ വര്‍ണ്ണനാചിത്രത്തിന്‍റെ മുന്നില്‍ 20  മിനിറ്റില്‍ അധികം സമയം പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചതായി, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, അലസാന്ത്രോ ജിസോത്തി സാമൂഹ്യമാധ്യമ ശൃംഖലകളിലൂടെ അറിയിച്ചു. വിദേശയാത്രകള്‍ക്ക് മുന്‍പും പിന്‍പും, വത്തിക്കാനില്‍നിന്നും ഏകദേശം 6 കി.മീ. അകലെയുള്ള ദൈവമാതൃസന്നിധിയിലെത്തി പ്രാര്‍ത്ഥിക്കുന്നതും പുഷ്പാര്‍ച്ചന നടത്തുന്നതും പാപ്പാ ഫ്രാന്‍സിസിന്‍റെ പതിവാണ്.

പാപ്പാ ഫ്രാന്‍സിസിന്‍റെ 26-Ɔമത് വിദേശയാത്ര
പനാമയിലെ ലോകയുവജനസംഗമം പാപ്പാ ഫ്രാന്‍സിസിന്‍റെ ലോകസമാധാനത്തിന്‍റെ വഴികളിലെ 26-Ɔമത് വിദേശ പ്രേഷിതയാത്രയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 January 2019, 16:50