Cardinal Pietro Parolin in Kotowice, Poland - facing the media Cardinal Pietro Parolin in Kotowice, Poland - facing the media 

ആരു കേള്‍ക്കും ഭൂമിയുടെ രോദനം?

പോളണ്ടിലെ കോട്ടോവിത്സില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയുടെ അന്ത്യത്തില്‍, ഡിസംബര്‍ 15-‍Ɔο തിയതി ശനിയാഴ്ച ലോകനേതാക്കളുടെ മുന്നില്‍ വത്തിക്കാന്‍ നടത്തിയ പ്രഖ്യാപനത്തിന്‍റെ പ്രതിധ്വനിയായിരുന്നു, "ഭൂമിയുടെയും അതിലെ ജനതകളുടെയും കരച്ചില്‍ ആരു കേള്‍ക്കും?"

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആരു കേള്‍ക്കുമീ രോദനം?
മേല്‍ ചോദ്യമുന്നയിച്ചുക്കൊണ്ട് പോളണ്ടിലെ കോട്ടോവിത്സില്‍ ഐക്യരാഷ്ട്ര സംഘടന വിളിച്ചുകൂട്ടിയ കോപ്24 കാലാവസ്ഥ ഉച്ചകോടിയില്‍ വത്തിക്കാന്‍ മാനവികതയ്ക്കുള്ള സുസ്ഥിരമായ പരിസ്ഥിതിക്കുവേണ്ടിയുള്ള പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 2-ന് ആരംഭിച്ച ഉച്ചകോടി 15-Ɔο തിയതി ശനിയാഴ്ച സമാപിച്ചു. വത്തിക്കാന്‍റെ പ്രതിനിധി സംഘത്തിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രഖ്യാപനം അവതരിപ്പിച്ചു.

പിന്‍വലിയുന്ന വന്‍ശക്തികള്‍
പരിസ്ഥിതി മലിനീകരണത്തിന് എതിരായുള്ള വ്യവസായ സ്ഥാപനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച്, ലോകജനതയുടെ നന്മയ്ക്കുതകുന്ന ഒരു പൊതുവായ നിഗമനത്തില്‍ എത്തിച്ചേരാന്‍ രാഷ്ട്രങ്ങള്‍ക്ക് പോളണ്ടിലെ കോട്ടൊവിത്സില്‍ (Cop24) ആയില്ല. തുടര്‍ന്ന് 2015-ല്‍ പാരിസ് ഉച്ചകോടി, കോപ്21-ന്‍റെ തീരുമാനങ്ങളിലേയ്ക്കും അതിന്‍റെ നിയമപുസ്തകത്തിലേയ്ക്കുമാണ് തിരിഞ്ഞത്. കുറച്ചുപേരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ താല്പര്യങ്ങള്‍ക്കുവേണ്ടി ബഹുഭൂരിപക്ഷം ജനതയുടെ അവകാശങ്ങളും,  ഭൂമിയുടെ തന്നെ സന്തുലിതമായ നിലനില്പുംകൊണ്ട് അമ്മാനമാടുന്നത് അപകടകരവും അനീതിയുമാണെന്ന് വത്തിക്കാന്‍ പ്രഖ്യാപനത്തില്‍ സമര്‍ത്ഥിച്ചു.

 അളവുകുറയ്ക്കപ്പെടേണ്ട മാലിന്യങ്ങള്‍
കലാവസ്ഥ വ്യതിയാനവും വലിയ രാഷ്ട്രങ്ങളിലെ വര്‍ദ്ധിച്ച ഹരിതവാതക ബഹിര്‍ഗമനവും പെട്രോളിയം ഉല്പന്നങ്ങളില്‍നിന്നും പുറത്തുവരുന്ന മലീമസമായ കാര്‍ബണ്‍ വാതക തള്ളിച്ചയും ഇന്നു ലോകം നേരിടുന്ന നിരവധി വെല്ലുവിളികളില്‍ ഒന്നു മാത്രമായിട്ടേ നിര്‍ഭാഗ്യവശാല്‍ പാരീസ് ഉച്ചകോടി രേഖപ്പെടുത്തിയിട്ടുള്ളൂ. മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ് എടുത്തിട്ടുള്ള പാരിസ് ഉടമ്പടിയുടെ തീര്‍പ്പുകള്‍ ബഹുമുഖവും സങ്കീര്‍ണ്ണവും സാങ്കേതികവുമാണെങ്കിലും, അവയില്‍ കാണുന്ന പൊതുവായ ധാരണകള്‍ ഉറപ്പുള്ളതും രാഷ്ട്രങ്ങള്‍ ബോധ്യത്തോടെ പിന്‍തുണച്ചിട്ടുള്ളവയുമാണ്.

എന്നാല്‍ അപകടനിലയില്‍ എത്തിനില്ക്കുന്ന ജീവഹാനിയായ  ഹരിതവാതകം, കാര്‍ബണ്‍ഡയോക്സൈഡ് എന്നിവയുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ രാഷ്ട്രങ്ങളും മറ്റ് ഉത്തരവാദിത്വപ്പെട്ടവരും നടപ്പാക്കേണ്ടതാണ്. മനുഷ്യാന്തസ്സ് മാനിക്കപ്പെടുന്ന ലോകത്ത് ദാരിദ്യം അകറ്റാനും മനുഷ്യന്‍റെ സമഗ്രവികസനം യാഥാര്‍ത്ഥ്യമാക്കാനുമുള്ള പരിശ്രമം നിരന്തരമായി തുടരേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരിതങ്ങള്‍ കുറച്ച്  രാഷ്ട്രങ്ങള്‍ എത്രയും വേഗം ഹരിതവാതക ബഹിര്‍ഗനമത്തിന്‍റെ അളവുകുറയ്ക്കുകയും, അതിനാവശ്യമായ അന്താരാഷ്ട്ര നിയമങ്ങളോട് അനുരൂപപ്പെട്ട് സുതാര്യതയോടെ പ്രവര്‍ത്തിക്കുകയും വേണമെന്ന് പ്രഖ്യാപനം അഭ്യര്‍ത്ഥിച്ചു.

കൈകോര്‍ത്തു നീങ്ങേണ്ട വിശ്വാസവും യുക്തിയും
മനുഷ്യന്‍റെ ജീവതസരണികളില്‍ സര്‍ഗ്ഗാന്മകമായ മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാക്കപ്പെടണമെങ്കില്‍ വിശ്വാസവും യുക്തിയും കോര്‍ത്തിണക്കിക്കൊണ്ട് ലോകത്തെ സാമ്പത്തിക വ്യവസ്ഥിതികള്‍ നിയന്ത്രിക്കേണ്ടത്. ഒപ്പം ലോകം ഇന്നു നേരിടുന്ന കാലാവസ്ഥ പ്രതിസന്ധി ഒഴിവാക്കണമെങ്കില്‍ ആഗോളതലത്തില്‍ സത്യസന്ധമായ ഐക്യദാര്‍ഢ്യവും സാഹോദര്യവും വളര്‍ത്തിയെടുക്കാനും രാഷ്ട്രങ്ങള്‍ക്കു സാധിക്കണം! കാരണം ദൈവം മനുഷ്യര്‍ക്കു തന്ന പൊതുഭവനമാണ് ഭൂമി! (Laudato Si). ഈ പ്രസ്താവത്തോടെയാണ് പ്രഖ്യാപനം ഉപസംഹരിക്കപ്പെട്ടത്.    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 December 2018, 18:42