തിരയുക

Vatican News
St. peter's square - Angelus service at the Solemnity of Christ the King St. peter's square - Angelus service at the Solemnity of Christ the King 

ഭീകരദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ!

ക്രിസ്തുരാജമഹോത്സവത്തില്‍ പാപ്പായുടെ ആശംസകളും അഭിവാദ്യങ്ങളും

- ഫാദര്‍ വില്യം നെല്ലിക്കല്‍

ദാരിദ്ര്യത്തില്‍ പൊലിഞ്ഞുപോയ  ആയിരങ്ങളെ ഓര്‍ത്ത്...
സോവിയറ്റ് മേല്‍ക്കോയ്മയുടെ കനത്ത നുകത്തിന്‍ കീഴില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഉക്രയിനില്‍ ആയിരങ്ങളുടെ ജീവന്‍ അപഹരിച്ച കൊടും ദാരിദ്ര്യത്തിന്‍റെ അനുസ്മരണയായ “ഹോളോദോമര്‍...” Holodomor, നവംബര്‍ 24-Ɔο തിയതി ശനിയാഴ്ച അനുസ്മരിക്കുകയുണ്ടായി. ഇത്തരം ഭീകരദുരന്തങ്ങള്‍ ലോകത്ത് ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മാനവികതയുടെ ചരിത്രത്തിലെ ഈ വന്‍മുറിവിന്‍റെ സ്മരണ ഏവര്‍ക്കും ഗുണപാഠമാകട്ടെ! പാപ്പാ അനുസ്മരിപ്പിച്ചു. ആ രാജ്യത്തിനുവേണ്ടിയും അവര്‍ ഇന്നും തീവ്രമായി ആഗ്രഹിക്കുന്ന സമാധാനം സംലബ്ധമാകുന്നതിനുവേണ്ടിയും പ്രത്യേകമായി പ്രാര്‍ത്ഥിക്കണെന്നും അഭ്യര്‍ത്ഥിച്ചു.

ദേവാലയസംഗീതജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍
ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നു മാത്രമല്ല, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും, കുടുംബങ്ങളെയും, ഇടവകസമൂഹങ്ങളെയും, പ്രസ്ഥാനങ്ങളെയും പാപ്പാ പൊതുവായി അഭിവാദ്യംചെയ്തു. ദേവാലയ സംഗീതജ്ഞരുടെ മൂന്നാമത് രാജ്യാന്തര സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, അവര്‍ സഭയുടെ ആരാധനക്രമത്തിനും സുവിശേഷവത്ക്കരണ ജോലിക്കും നല്കുന്ന സവിശേഷമായ ശുശ്രൂഷയ്ക്കു പാപ്പാ നന്ദിപറയുകയും അവരെ അഭിനന്ദിക്കുകയുംചെയ്തു.

ജീവന്‍റെ സുവിശേഷത്തിന് 50 വയസ്സ്
മനുഷ്യജീവനെ സംബന്ധിച്ച വിശുദ്ധനായ പോള്‍ ആറാമന്‍ പാപ്പായുടെ ചാക്രിക ലേഖനം, Humanae Vitae “ഹുമാനേ വീത്തെ”യുടെ 50-Ɔοവാര്‍ഷികം അനുസ്മരിച്ചുകൊണ്ട് റോമിലെ സാക്രാ കുവോരെ... (Sacra Cuore) തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള യൂണിവേഴ്സിറ്റി സംഘടിപ്പിച്ചിരിക്കുന്ന രാജ്യാന്തര പഠനശിബിരത്തിന് പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. അതുപോലെ റോമിലെ “ത്രെ” (Tre) യൂണിവേഴിസിറ്റിയിലെ നിയമവിദ്യാര്‍ത്ഥികള്‍, പൊസ്സുവോളിയിലെയും ബെലീസ്സിയിലെയും വിശ്വാസസമൂഹസമൂഹങ്ങള്‍ എന്നിവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു.  പലേര്‍മോയില്‍നിന്നും വന്നിട്ടുള്ള റാഞ്ചിബിലെ സ്ഥാപനത്തിലെ അംഗങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍! മഴയെ വെല്ലുവിളിച്ചും ക്രിസ്തുരാജദിനത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! നിങ്ങള്‍ ധൈര്യശാലികളാണ്!

ഏവര്‍ക്കും ശുഭദിനം നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് അനുസ്മരിപ്പിച്ചുകൊണ്ടുമാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.

26 November 2018, 18:36