തിരയുക

 വത്തിക്കാനിലെ ദൈവാരൂപിയുടെ ചിത്രീകരണം (stained glass) - കലാകാരന്‍ ലോറെന്‍സോ ബെര്‍ണീനി 1650. വത്തിക്കാനിലെ ദൈവാരൂപിയുടെ ചിത്രീകരണം (stained glass) - കലാകാരന്‍ ലോറെന്‍സോ ബെര്‍ണീനി 1650. 

സഭയിലെ കത്തോലിക്ക കരിസ്മാറ്റിക് പ്രസ്ഥാനത്തിന് ഐകരൂപ്യം

ആഗോള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് വത്തിക്കാന്‍ നവമായ രൂപം നല്കുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ വകുപ്പ് (Dicastery for Laity, family and Life) പ്രസിദ്ധപ്പെടുത്തിയ പ്രഖ്യാപനത്തിന്‍റെ വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു :

വത്തിക്കാന്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍
നവംബര്‍ 1-‍Ɔο തിയതി വ്യാഴാഴ്ച അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും ശുശ്രൂഷയ്ക്കായുള്ള വത്തിക്കാന്‍റെ വകുപ്പ് (Dicastery for Laity, family and Life) പ്രസിദ്ധപ്പെടുത്തിയ പ്രഖ്യാപനത്തിലൂടെയാണ് ആഗോള കത്തോലിക്ക കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തില്‍ ഏകീകരണവും നവീനതയും  യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.

നവരൂപം അമലോത്ഭവത്തിരുനാളില്‍ പിറവിയെടുക്കും
1. പ്രസ്ഥാനത്തിന്‍റെ രാജ്യാന്തര സമ്മേളനങ്ങളില്‍ ആവര്‍ത്തിച്ച് ആലോചിച്ചിട്ടുള്ളതിന്‍റെയും ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതിന്‍റെയും, പിന്നീട് പാപ്പാ ഫ്രാന്‍സിസ് തന്നെ ബന്ധപ്പെട്ടവരോട് നേടിട്ട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതിന്‍റെയും അടിസ്ഥാനത്തിലാണ് സഭയുടെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് (Caholic Charismatic Renewal) വത്തിക്കാന്‍ നവവും തനിമയുള്ളതുമായ രൂപം നല്കുന്നത്. 2018 ഡിസംബര്‍ 8-മുതലാണ് നവമായ അസ്തിത്വം പ്രാബല്യത്തില്‍‍ വരുന്നത്. ഒരു കാലപരിധിവരെ പരീക്ഷണാര്‍ത്ഥമായിരിക്കാന്‍ പോകുന്ന (Statues Ad Experimentum) നവമായ പ്രസ്ഥാനത്തിന്‍റെ  നിയമാവലി (Statues) അന്നേദിവസം, അമലോത്ഭവനാഥയുടെ തിരുനാളില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

“ക്യാരിസ്”  CHARIS എന്നു വിളിക്കപ്പെടും
പാപ്പാ ഫ്രാന്‍സിസ് വിഭാവനംചെയ്തിട്ടുള്ളതും പടിപടിയായി നടപ്പില്‍വരുത്തുന്നതുമായ സഭാനവീകരണ പദ്ധതിയുടെ ഭാഗമാണ് സഭയിലെ ക്യാരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെയും (Caholic Charismatic Renewal) നവമായ രൂപപ്പെടുത്തല്‍. കൂടാതെ പ്രസ്ഥാനത്തിന്‍റെ ഭാഗമായിട്ടുള്ള മറ്റ് എല്ലാപ്രവര്‍ത്തനങ്ങളും മറ്റേതെങ്കിലും രൂപഭാവങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടെങ്കില്‍  അവയും ‍ഡിസംബര്‍ 8, 2018 മുതല്‍ “ക്യാരിസ്”  CHARIS  എന്നു വിളിക്കപ്പെടും.   

പ്രാദേശിക സഭകളോട് കൈകോര്‍ത്ത്...
2. പ്രസ്ഥാനത്തിന്‍റെ നവമായ ഔദ്യോഗിക രാജ്യാന്തര കൂട്ടായ്മ നിലവിലുള്ള പ്രസ്ഥാനത്തിലോ പ്രവര്‍ത്തനത്തിലോ ഒരു സമ്മര്‍ദ്ദവും ചെലുത്തുന്നതല്ല. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അതാതു സഭാപ്രവിശ്യകളിലെ അധികാരികളുടെ കീഴിലും അവയുടെ തനിമയാര്‍ന്ന രൂപത്തിലും തുടരുന്നതായിരിക്കും. തുടര്‍ന്ന് നവമായ രൂപീകരണത്തിന്‍റെ അടിസ്ഥാന നിര്‍ദ്ദേശങ്ങള്‍ ക്യാരിസ്, CHARIS രാജ്യാന്തര സംഖ്യത്തില്‍നിന്ന് എല്ലാവര്‍ക്കും ലഭിക്കുന്നതായിരിക്കും.

“ക്യാരിസി”ന് പുതിയ നേതൃനിര
3. ക്യാരിസ്, CHARIS രാജ്യാന്തര സംഖ്യവും, അതുമായി ബന്ധപ്പെട്ടു പരീക്ഷണാര്‍ത്ഥം തയ്യാറാക്കിയിട്ടുള്ള നിയമാവലിയും (Statues Ad Experimentum) അനുസരിച്ച് അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍റെ വകുപ്പ് (Dicastery for Laity, family and Life) താഴെ പറയുന്ന കാര്യങ്ങള്‍ പ്രബല്യത്തില്‍ കൊണ്ടുവരുന്നതാണ്:
a) ക്യാരിസിന് ഒരു രാജ്യാന്തര മോഡറേറ്ററെ (Moderator) അല്ലെങ്കില്‍ അദ്ധ്യക്ഷനെ നിയമിച്ചിട്ടുണ്ട്.
b) പ്രസ്ഥാനത്തിന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ആഗോളതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട
18 അംഗ ശുശ്രൂഷാകൂട്ടായ്മയെയും (Service Committee) ഒരുക്കിയിട്ടുണ്ട്,
c) ഒരു ആത്മീയ ശുശ്രൂഷകനെയും (Spiritual Animator) മൂന്നുവര്‍ഷ കാലപരിധിയില്‍ നിയോഗിച്ചിട്ടുണ്ട്.

പൊന്തക്കോസ്താനിളിലെ  പുനര്‍ജനിയും രാജ്യാന്തര നേതൃനിരയും
a)  18 ​അംഗ രാജ്യാന്തര നേതൃനിരയുടെ മോഡറേറ്റര്‍ ബെല്‍ജിയംകാരനായ പ്രഫസര്‍ ഷോണ്‍-ലൂക് മോയെ-യാണ്.
b) ഏഷ്യയുടെ പ്രതിനിധി ഇന്ത്യക്കാരനായ സിറിള്‍ ജോണ്‍.
c) പാപ്പായുടെയും വത്തിക്കാന്‍റെ എല്ലാ വകുപ്പുകളുടെയും ആത്മീയ ഉപദേഷ്ടാവും പ്രബോധകനുമായ ഫാദര്‍ റനിയേറോ കന്തലമേസ്സ, കപ്പൂചിനെയാണ് പ്രസ്ഥാനത്തിന്‍റെ ആത്മീയ ശുശ്രൂഷകനായി നിയോഗിച്ചിരിക്കുന്നത്.

ക്യാരിസിന്‍റെ പുതിയ ഭാരവാഹകള്‍

2019 പെന്തക്കോസ്തനാള്‍ മുതല്‍ സ്ഥാനമേല്ക്കും. അന്നുതന്നെ പുതിയ നിയമാവലിയും പ്രാബല്യത്തില്‍ വരും. അന്നുമുതല്‍ സഭയിലെ ആകമാന ക്യരസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ രണ്ടു വിഭിന്ന ഘടകങ്ങളായി നിലനിന്നിരുന്ന Catholic Charismatic Renewal Service Catholic Fraternity of Charismatic Covenant Communities and Fellowships രണ്ടു ഘടകങ്ങളും ഇല്ലാതാകും. ഈ ഘടതങ്ങളുടെ മൂതല്‍ക്കൂട്ട് “ക്യാരിസി”ന്‍റെ  ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറ്റംചെയ്യേണ്ടതാണ്.

പൊതുവായൊരു അഭ്യര്‍ത്ഥന
ആഗോളസഭയിലെ ക്യാരിസ്മാറ്റിക് പ്രസ്ഥാനത്തെ പാപ്പാ ഫ്രാന്‍സിസിന്‍റെ നവീകരണ പദ്ധതിയനുസരിച്ച് ഐക്യത്തോടെ മുന്നോട്ടു നയിക്കാന്‍ ഒരുമയോടെ പരിശ്രമിക്കണമെന്നും, എല്ലാവരും സഹകരിക്കണമെന്നും അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ മേധാവി, കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ നവംബര്‍ 1-Ɔο തിയതി, സകലവിശുദ്ധരുടെയും മഹോത്സവത്തില്‍ പ്രസിദ്ധപ്പെടുത്തിയ പ്രഖ്യാപനത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 November 2018, 09:43