കൂട്ടയാത്ര റോമ നഗരത്തില്‍ - കര്‍ദ്ദിനാള്‍ താഗ്ലേയുടെ നേതൃത്വത്തില്‍ കൂട്ടയാത്ര റോമ നഗരത്തില്‍ - കര്‍ദ്ദിനാള്‍ താഗ്ലേയുടെ നേതൃത്വത്തില്‍ 

ആയിരംകാതം #sharejourney കൂട്ടയാത്ര!

സഭയുടെ രാജ്യാന്തര ഉപവിപ്രസ്ഥാനം “കാരിത്താസാ”ണ് (Caritas International) കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും സഹാനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ലോകമെമ്പാടും പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

ആയിരംകാതങ്ങള്‍ നീളുന്ന കൂട്ടയാത്രയ്ക്ക് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യ ശ്രംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം
ചുവടെ ചേര്‍ക്കുന്നു :

“കാരിത്താസ് ഉപവി പ്രസ്ഥാനത്തോടു ചേര്‍ന്ന് 10 ലക്ഷം കി.മി. ദൂരം കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികള്‍ക്കുമൊപ്പം നടക്കാം. ക്രിസ്തുവിന്‍റെ മുഖകാന്തി ദര്‍ശിക്കാന്‍ എമാവൂസിലേയ്ക്കു നടക്കുന്ന ശിഷ്യരാണു നാം.”
#sharejourney http://journey.caritas.org/walk/

ഇംഗ്ലിഷ്, അറബി എന്നിങ്ങനെ 9 വ്യത്യസ്ത ഭാഷകളില്‍ പാപ്പാ ഈ സന്ദേശം സമൂഹ്യശൃംഖലകള്‍ കണ്ണിചേര്‍ത്തു.
Join Caritas and walk 1 million kilometres together with migrants & refugees. We are all on the Road to Emmaus being called to see the face of Christ. #sharejourney http://journey.caritas.org/walk/
انضمّو إلى كاريتاس وسيروا مليون كيلومترًا مع المهاجرين واللاجئين. جميعنا نسير على درب عماوس ومدعوون لرؤية وجه المسيح. #sharejourney http://journey.caritas.org/walk/

എന്താണ് ഈ ഐക്യദാര്‍ഢ്യത്തിന്‍റെ പദയാത്ര?
ഐക്യദാര്‍ഢ്യത്തിന്‍റെ പദയാത്രയിലൂടെ രാജ്യാന്തര സമൂഹങ്ങളോട് കാരിത്താസ് പ്രസ്ഥാനം ആഹ്വാനംചെയ്യുന്നത് കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും പക്കലേയ്ക്ക് സാഹോദര്യത്തില്‍ ഒന്ന് എത്തിനോക്കാനും സഹാനുഭാവം പ്രകടിപ്പിക്കാനുമാണ്. അവരുടെ പക്കലേയ്ക്കും അവരോടൊപ്പവും നടന്നുകൊണ്ട് അവരെ ഉള്‍ക്കൊള്ളുകയും സഹായിക്കുകയും ചെയ്യാം. അങ്ങനെ ലോകത്തിനും ലോകനേതാക്കള്‍ക്കും ഐക്യദാര്‍ഢ്യത്തിലൂടെ സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും സന്ദേശം പങ്കുവയ്ക്കാം. 2019-ലെ മിഷന്‍ ഞായറിനുള്ളില്‍ തീരുന്നതാണീ നീ കൂട്ടയാത്ര.

കൂട്ടയാത്രയുടെ ബലതന്ത്രം
കാരിത്താസ് രാജ്യാന്തര ശൃംഖലകളിലൂടെ ലോകത്തിന്‍റെ വിവിധ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലുമായി ചെറുതും വലുതുമായ കാതങ്ങള്‍ നടന്ന് 10 ലക്ഷം കിലോമീറ്റര്‍ ദൂരം എത്തുകയാണ് ലക്ഷ്യം. കൂട്ടായ നടത്തത്തിലൂടെ കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടുമുള്ള സഹാനുഭാവവും, അവരെ ഉള്‍ക്കൊള്ളുന്ന മനോഭാവവും വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണിത്. കരിത്താസ് രാജ്യാന്തര പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റും, ഫിലിപ്പീന്‍സിലെ മനില അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ലൂയി താഗ്ലേയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 21 ഞായറാഴ്ച പദായാത്രയുടെ ആദ്യം ചുവടുകള്‍ റോമാനഗരത്തിലെ അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും ചേര്‍ന്നു നടത്തപ്പെട്ടു! അതേ സമയംതന്നെ ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും കാരിത്താസിന്‍റെ നേതൃത്വത്തില്‍ പദയാത്രകള്‍ അരങ്ങേറി. ആദ്യദിനത്തില്‍ത്തന്നെ 3000-ത്തോളം കിലോ മീറ്റര്‍ വിവിധ രാജ്യങ്ങളിലായി പദയാത്ര പുരോഗമിച്ചതായി #sharejourney http://journey.caritas.org/walk/ പദ്ധതിയുടെ “വെബ് സൈറ്റ്” രേഖപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 October 2018, 20:27