തിരയുക

ഉത്തരകൊറിയയുടെ പ്രസിഡന്‍റ് കിം ജോംങ് യുന്‍ (ഇടത്ത്),  ഫ്രാന്‍സീസ് പാപ്പാ (വലത്ത്) ഉത്തരകൊറിയയുടെ പ്രസിഡന്‍റ് കിം ജോംങ് യുന്‍ (ഇടത്ത്), ഫ്രാന്‍സീസ് പാപ്പാ (വലത്ത്) 

കൊറിയ സന്ദര്‍ശിക്കാന്‍ പാപ്പായ്ക്ക് താല്പര്യം

പാപ്പാ ഉത്തരെ കൊറിയ സന്ദര്‍ശിക്കണമെങ്കില്‍ ഗൗരവമേറിയ ഒരുക്കവും പരിചിന്തനവും ആവശ്യം, കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സീസ് പാപ്പാ സന്നദ്ധനാണെന്നും എന്നാല്‍ ഗൗരവമേറിയ ഒരുക്കവും പരിചിന്തനവും ആവശ്യമുള്ള ഒരു സന്ദര്‍ശനമണിതെന്നും വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.

18-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാനിലെത്തി പാപ്പായെ സന്ദര്‍ശിച്ച ദക്ഷിണകൊറിയയുടെ പ്രസിഡന്‍റ് ജെയിന്‍ മൂണ്‍ തദ്ദവസരത്തില്‍ ഉത്തരകൊറിയയുടെ പ്രസിഡന്‍റ് കിം ജോംങ് യുന്നിന്‍റെ അഭിലാഷം വായ്മൊഴിയായി അറിയച്ചതിനെക്കുറിച്ചു  പ്രതികരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ പരോളിന്‍ വത്തിക്കാന്‍റെ മാദ്ധ്യമവിഭാഗത്തിനനുവദിച്ച അഭിമുഖത്തില്‍.

പ്രസിഡന്‍റിന്‍റെ ഈ ആഗ്രഹ പ്രകടനം ആദ്യചുവടു മാത്രമാണെന്നും ഇത്തരം ഒരു യാത്ര സാധ്യമാകേണ്ടുന്നതിന് ഔപാചാരികമായ നടപടികള്‍ തുടങ്ങേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2018, 13:48