സ്റ്റീവന്‍ ച്യൂ - നോബല്‍ സമ്മാനജേതാവ് സ്റ്റീവന്‍ ച്യൂ - നോബല്‍ സമ്മാനജേതാവ് 

നോബല്‍ സമ്മാനജേതാവ് വത്തിക്കാന്‍റെ അക്കാഡമി അംഗം

നോബല്‍ സമ്മാനജേതാവ് പ്രഫസര്‍ സ്റ്റീവന്‍ ച്യൂവിനെ പാപ്പാ ഫ്രാന്‍സിസ് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ (Pontifical Academy for Life) അംഗമായി നിയോഗിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സ്റ്റീഫന്‍ ച്യൂ ജീവന്‍റെ അക്കാഡമിയില്‍
ഒക്ടോബര്‍ 23-Ɔο തിയതിയാണ് വത്തിക്കാന്‍ നിയമനം പ്രഖ്യാപിച്ചത്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ തന്മാത്ര-കോശ ജൈവശാസ്ത്രത്തിന്‍റെ (Molecular and cell Physiology) അദ്ധ്യാപകനായി ജോലിചെവെയാണ് പാപ്പായുടെ നിയമനം ഉണ്ടായത്.

ലെയ്സര്‍ ചികിത്സയ്ക്ക് നോബല്‍ സമ്മാനം
1997-ലാണ് പ്രഫസര്‍ സ്റ്റീഫന്‍ ച്യൂ നോബല്‍ സമ്മേനത്തിന് അര്‍ഹനായത്. തന്മാത്രജൈവ വളര്‍ച്ചയില്‍ ച്യൂ നടത്തിയ ഗവേഷണപഠനങ്ങളാണ് മാനവികതയുടെ ചികിത്സാസമ്പ്രദായത്തിന് സഹായകമായത്. ലെയ്സര്‍ രശ്മികള്‍ ഉപയോഗിച്ച് രോഗകാരണങ്ങളായി മനുഷ്യശരീരത്തില്‍ കുടുങ്ങിക്കിടക്കുന്ന തന്മാത്രകളെ സ്വതന്ത്രമാക്കാമെന്ന് അദ്ദേഹം കണ്ടെത്തി. അതുവഴി രോഗനിര്‍മ്മാര്‍ജ്ജനം സാധിക്കുമെന്ന, മാനവികതയ്ക്ക് ഏറെ പ്രയോജനകരമായ സ്റ്റീഫന്‍ ച്യൂവിന്‍റെ കണ്ടുപിടുത്തമാണ് നോബല്‍ സമ്മാനത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്.

ച്യൂവിന്‍റെ ശാസ്ത്രീയ നേട്ടങ്ങള്‍
1948-ല്‍ അമേരിക്കയിലെ സാന്‍ ലൂയി മിസ്സോരിയിലാണ് ജനനം. ന്യൂയോര്‍ക്കിലെ റോചെസ്റ്റര്‍ യൂണിവേഴ്സ്റ്റിയില്‍നിന്നും ശാരീരിക ശാസ്ത്രത്തില്‍ (Physiology) ഡോക്ടര്‍ ബിരുദത്തോടെയാണ് പ്രഫസര്‍ ച്യൂ 1970-ല്‍ പുറത്തുവന്നത്. അമേരിക്കയിലെ ലോറന്‍സ് ബെര്‍ക്ക് ലബോറട്ടറിയിലും (2004-2008), സ്റ്റാഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഊര്‍ജ്ജതന്ത്രം വിഭാഗത്തിലെ പ്രഫസറായും (1987-2008) പ്രവര്‍ത്തിച്ചു. അമേരിക്കന്‍ ഐക്യനാടുകളുടെ ഊര്‍ജ്ജകാര്യാലയത്തിന്‍റെ സെക്രട്ടറിയായും (2009-2013) സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രഫസര്‍ ച്യൂ അമേരിക്കയുടെ ദേശീയ ശാസ്ത്ര അക്കാഡമിയുടെ അംഗവുമാണ്. കൂടാതെ ചൈന, കൊറിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളും അദ്ദേഹത്തെ അവരുടെ ദേശീയ ശാസ്ത്ര അക്കാഡമിയുടെ അംഗമായി ആദരിക്കുന്നുണ്ട്. തന്മാത്ര ഊര്‍ജ്ജതന്ത്രം, ജൈവോര്‍ജ്ജതന്ത്രവും പോളിമര്‍ രാസസംയുക്തവും, ഊര്‍ജ്ജ സാങ്കേതികത മുതലായ വിഷയങ്ങളെ സംബന്ധിക്കുന്ന പ്രഫസര്‍ ച്യൂവിന്‍റെ പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും ഏറെ പ്രശസ്തവും കാലികമായി ഉപയോഗത്തിലുള്ളവയുമാണ്.

ജീവന്‍റെ ധാര്‍മ്മികതയ്ക്കൊരു സ്ഥാപനം
വത്തിക്കാന്‍റെ ജീവനുവേണ്ടിയുള്ള അക്കാഡിമി (Pontifical Academy for Life) 1994-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് സ്ഥാപിതമാണ്. മാനവികതയുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമായി ജീവന്‍റെ ധാര്‍മ്മികത പരിരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് വത്തിക്കാന്‍ ജീവന്‍റെ പൊന്തിഫിക്കല്‍ അക്കാഡമി സ്ഥാപിച്ചത്.

Site link : http://www.academyforlife.va/content/pav/en.html

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2018, 19:58