തിരയുക

Vatican News
മെത്രാന്മാരുടെ സിനഡുസമ്മേളനത്തെ അധികരിച്ചുള്ള പത്രസമ്മേളനം 22-10-18 തിങ്കള്‍ മെത്രാന്മാരുടെ സിനഡുസമ്മേളനത്തെ അധികരിച്ചുള്ള പത്രസമ്മേളനം 22-10-18 തിങ്കള്‍ 

യുവജനങ്ങളുടെ കാര്യത്തില്‍ മാനവകുടുംബത്തിനേറ്റ പരാജയം

യുവജനത്തിന്‍റെ സ്വപ്നങ്ങളോടു മതിയാംവണ്ണം പ്രതികരിക്കാത്തതായ ഒരു ലോകം നാം സൃഷ്ടിച്ചതിന് അവരോടു മാപ്പു പറയേണ്ടിയരിക്കുന്നു, തുര്‍ക്കിയിലെ അനത്തോലിയ അപ്പസ്തോലിക് വികാരിയാത്തിന്‍റെ ചുമതലയുള്ള ബിഷപ്പ് പാവൊളൊ ബിത്സേത്തി.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യുവജനത്തിന് ശോഭനമായൊരു ഭാവി ഉറപ്പുവരുത്തുന്നതില്‍ മാനവകുടുംബം പരാജയപ്പെട്ടുവെന്ന് സിനഡുപിതാക്കാന്മാരില്‍ ഒരാളായ തുര്‍ക്കിയിലെ അനത്തോലിയ അപ്പസ്തോലിക് വികാരിയാത്തിന്‍റെ ചുമതലയുള്ള ബിഷപ്പ് പാവൊളൊ ബിത്സേത്തി.

മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുയോഗത്തിന്‍റെ തിങ്കളാഴ്ച (22/10/18) രാവിലെ വത്തിക്കാനില്‍ നടന്ന സിനഡു ചര്‍ച്ചകളെ അധികരിച്ചു, പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിയകാര്യാലയത്തില്‍, പ്രസ്സ് ഓഫീസില്‍, ഒരു വാര്‍ത്താസമ്മേളനത്തില്‍ അന്നുച്ചയ്ക്ക് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവജനത്തിന്‍റെ സ്വപ്നങ്ങളോടു വേണ്ടത്ര പ്രതികരിക്കാത്തതായ ഒരു ലോകം നാം സൃഷ്ടിച്ചതിന് അവരോടു മാപ്പു പറയേണ്ടിയരിക്കുന്നുവെന്നും  ഇന്നത്തെ ലോകത്തില്‍ ഉള്‍ച്ചേരുക യുവജനത്തിന് ആയാസകരമാണെന്നും ബിഷപ്പ് പാവൊളൊ ബിത്സേത്തി അഭിപ്രായപ്പെട്ടു.

വിശ്വാസം അടച്ചുപൂട്ടിയ നിധിപ്പെട്ടിയാകരുതെന്നും വിശ്വാസനിധി കാത്തുസൂക്ഷിക്കാന്‍ നാം യുവജനത്തിന്‍റെ ചാരെയുണ്ടായിരിക്കണമെന്നും അവര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദ്ദഹം പറഞ്ഞു.

23 October 2018, 08:36