"വേദനയുടെ വദനം"     പട്ടിണിമൂലം ആശുപത്രിയിലായ ഒരു പൈതല്‍ "വേദനയുടെ വദനം" പട്ടിണിമൂലം ആശുപത്രിയിലായ ഒരു പൈതല്‍ 

പോഷണ വൈകല്യം അനുഭവിക്കുന്നവരുടെ സംഖ്യയില്‍ വര്‍ദ്ധനവ്

ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പാവപ്പെട്ട നാടുകളിലെ കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ മുതല്‍ മുടക്കുകയും കാര്‍ഷികോല്പന്നങ്ങളുടെ വിപണനത്തിനുള്ള മെച്ചപ്പെട്ട സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യണം-ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

2030-Ↄ○ ആണ്ടോടെ ലോകത്തില്‍ നിന്ന് പട്ടിണി പരിപൂര്‍ണ്ണമായി ഇല്ലാതാക്കുയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടിയന്തര നടപടികള്‍ അനിവാര്യമെന്ന് ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ.

ഐക്യരാഷ്ട്രസംഘടനയില്‍, യു.എന്‍.ഒ യില്‍, പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം, ഈ സംഘടനയുടെ കേന്ദ്ര ആസ്ഥാനമായ ന്യുയോര്‍ക്കില്‍ യു.എന്‍ പൊതുസഭയുടെ യോഗത്തെ വെള്ളിയാഴ്ച (12/10/18) സംബോധന ചെയ്യുകയായിരുന്നു.

കടുത്ത പോഷണവൈകല്യം അനുഭവിക്കുന്നവരുടെ സംഖ്യ 2015 ല്‍ 77 കോടി 70 ലക്ഷം ആയിരുന്നെങ്കില്‍ 2016 ല്‍ അത് 81 കോടി 50 ലക്ഷമായി വര്‍ദ്ധിച്ചത് പട്ടിണി നിര്‍മ്മാര്‍ജ്ജനോന്മുഖ അടിയന്തിര നടപടികളുടെ അനിവാര്യതയിലേക്കു വിരല്‍ ചൂണ്ടുന്നുവെന്ന് ആര്‍ച്ച്ബിഷപ്പ് ഔത്സ വ്യക്തമാക്കുന്നു.

ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പാവപ്പെട്ട നാടുകളിലെ കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ മുതല്‍ മുടക്കുകയും കാര്‍ഷികോല്പന്നങ്ങളുടെ വിപണനത്തിനുള്ള മെച്ചപ്പെട്ട സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 October 2018, 13:12