തിരയുക

Vatican News
ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ 

മ നുഷ്യക്കടത്തെന്ന ആധുനിക അടിമത്തത്തിനെതിരെ സഭ

മ നുഷ്യക്കടത്തെന്ന ആധുനിക അടിമത്തം ഇല്ലാതാക്കണമെങ്കില്‍ വ്യക്തികളുടെ ഹൃദയപരിവര്‍ത്തനം അനിവാര്യം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അടിമത്തം ദുരന്തപൂര്‍ണ്ണ ചരിത്രസ്മരണയായി കരുതപ്പെടുന്നുണ്ടെങ്കിലും ഇന്ന് പൂര്‍വ്വോപരിയാണ് അടിമകളാക്കപ്പെടുന്നവരു‌ടെ സംഖ്യയെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ.

ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ എഴുപത്തിമൂന്നാം യോഗം സ്ത്രീശാക്തീകരണത്തെ അധികരിച്ചു ഈ മാസം 5-8 വരെ (05-08/10/18) ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ ന്യുയോര്‍ക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യക്കടത്തെന്ന ആധുനിക അടിമത്തത്തിന് സ്ത്രീകള്‍ ഇരകളാകുന്നതും അവര്‍ തെരുവുകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതും അനുസ്മരിച്ച ആര്‍ച്ചുബിഷപ്പ് ഔത്സ ഇതിനുത്തരവാദികളായവരെ നീതിക്കുമുന്നില്‍ കൊണ്ടുവരാന്‍ നമുക്കുള്ള കടമയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു.

ഒപ്പം ഈ സാമൂഹ്യതിന്മയ്ക്ക് ഒരവസാനം ഉണ്ടാകണമെങ്കില്‍ സ്ത്രീകളെ തങ്ങളു‍ടെ ഇച്ഛാപൂരണത്തിനു ഉപയോഗിക്കുന്ന വ്യക്തികളുടെ ഹൃദയപരിവര്‍ത്തവനവും ഇത്തരം ആവശ്യം ഇല്ലാതാക്കലും മനുഷ്യക്കടത്തുകമ്പോള നിര്‍മ്മാര്‍ജ്ജനവും അനിവാര്യമാണെന്ന് അദ്ദേഹം ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം അതിക്രമണങ്ങളെയും പരിശുദ്ധസിംഹാസനം അപലപിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് ഔത്സ ആവര്‍ത്തിച്ചു. 

09 October 2018, 13:21