തിരയുക

ത്രികാലപ്രാര്‍ത്ഥന വേദി - വത്തിക്കാനിലെ ചത്വരം ത്രികാലപ്രാര്‍ത്ഥന വേദി - വത്തിക്കാനിലെ ചത്വരം 

ദുരന്തത്തില്‍പ്പെട്ടവരെ ത്രികാല പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ചു

സെപ്തംബര്‍ 30 ഞായര്‍ - ത്രികാല പ്രാര്‍ത്ഥന പരിപാടിയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ അറിയിപ്പുകളും ആശംസകളും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഇന്തൊനേഷ്യയിലെ ദുരന്തം
ഇന്തൊനേഷ്യയുടെ ദ്വീപ്, സുലവേസിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന സുനാമിയുടെയും വെള്ളപ്പൊക്കത്തിന്‍റെയും കെടുതിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനയുംട അന്ത്യത്തില്‍ ജനങ്ങളെ അനുസ്മരിപ്പിച്ചു. നിരവധിപേരാണ് മരണമടയുകയും ഭവനരഹിതരാക്കപ്പെടുകയും ചെയ്തിട്ടുള്ളത്. ഇന്തൊനേഷ്യന്‍ ജനതയെ ദൈവം സമാശ്വാസിപ്പിക്കട്ടെ! അവരെ സാന്ത്വനപ്പെടുത്താന്‍ സഹായിക്കുന്നവരെയും ദൈവം തുണയ്ക്കട്ടെ! ചത്വരത്തില്‍ സമ്മേളിച്ചവര്‍ക്കൊപ്പം ഒരു നന്മനിറഞ്ഞ മറിയമേ... എന്ന ജപം പാപ്പാ ചൊല്ലി സുലവേസിയിലെ സഹോദരങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു.

വാഴ്ത്തപ്പെട്ട ഷോണ്‍ ബാപ്റ്റിസ്റ്റ് ഫോക്വേ
ധന്യനായ ഷോണ്‍ ബാപ്റ്റിസ്റ്റ് ഫോക്വേയെ ഇറ്റലിയിലെ മാസീലായില്‍ ഞായറാഴ്ച (30-09-18), വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തിയ വിവരം പാപ്പാ അറിയിച്ചു. ജീവതകാലമൊക്കെയും ഒരു സഹവികാരിയായി എളിമയില്‍ അദ്ദേഹം ജീവിച്ചു. എന്നാല്‍ 19-ഉം 20-ഉം നൂറ്റാണ്ടുകള്‍ക്ക് ഇടയില്‍ ജീവിച്ച അദ്ദേഹം യുവജനങ്ങള്‍ക്കും വയോജനങ്ങള്‍ക്കും പാവങ്ങള്‍ക്കും, രോഗികള്‍ക്കുമായി നിരവധി ഉപവിപ്രവര്‍ത്തന പദ്ധതികള്‍‍ ആവിഷ്ക്കരിച്ചു. ഉപവിയുടെ ഈ പ്രേഷിതന്‍റെ മാതൃകയും മാദ്ധ്യസ്ഥവും നമുക്ക് പ്രചോദനമാവട്ടെ!  വാഴ്ത്തപ്പെട്ട ഷോണ്‍ ബാപ്റ്റിസ്റ്റ് ഫോക്വേയോടുള്ള ആദരസൂചകമായി നമുക്കൊരുമിച്ച് കരഘോഷം മുഴക്കാം! ദൈവത്തെ ഒന്നുചോര്‍ന്നു സ്തുതിക്കാം!!

മറ്റു സന്ദര്‍ശകരും തീര്‍ത്ഥാടകരും
റോമിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയിട്ടുള്ള സന്ദര്‍ശകരെയും തീര്‍ത്ഥാടകരെയും പാപ്പാ അഭിവാദ്യംചെയ്തു, പ്രത്യേകിച്ച് സ്പെയിനിലെ കാല്‍പെയില്‍ നിന്നെത്തിയ വിശ്വാസികളെ... ചത്വരത്തില്‍ സന്നിഹിതരായിരുന്ന സാലിസ്ബര്‍ഗിന്‍റെ മേയറെയും, നഗരത്തിന്‍റെ ഭരണകര്‍ത്താക്കളെയും മറ്റ് പൗരപ്രമുഖരെയും പാപ്പാ അഭിവാദ്യംചെയ്തു. ആഗോള ബധിരദിനത്തിന്‍റെ സ്മരണയില്‍ വതത്തിക്കാനില്‍ എത്തിയ ബധിരരായവരുടെ രാജ്യാന്തര പ്രതിനിധി സംഘത്തിന് അവരുടെ ആഗോളദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. സന്നിഹിതരായിരിക്കുന്ന സാന്‍ എജീഡിയോ സമൂഹത്തിലെ അംഗങ്ങള്‍ക്കും, ഫുചേക്കിയോയിലെ ഷാലോം സമൂഹത്തില്‍പ്പെട്ടവര്‍ക്കും, ഫോജിയ, റപാലോ എന്നിവിടങ്ങളില്‍നിന്നും എത്തിയ വിശ്വാസികള്‍ക്കും പാപ്പാ അഭാവിദ്യങ്ങള്‍ നേര്‍ന്നു.  

ത്രികാലപ്രാര്‍ത്ഥനയും അപ്പസ്തോലിക ആശീര്‍വ്വാദവും
തുര്‍ന്ന് ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥനചൊല്ലി. പിന്നെ അപ്പസ്തോലിക ആശീര്‍വ്വാദമായിരുന്നു. ഏവര്‍ക്കും ശുഭദിനം നേര്‍ന്നുകൊണ്ടും തനിക്കവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറുന്നുപോകരുതേ എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിച്ചുകൊണ്ടും, കരങ്ങള്‍ ഉയര്‍ത്തെ എല്ലാവരെയും ഒന്നുകൂടെ മന്ദസ്മിതത്തോടെ അഭിവാദ്യംചെയ്തു... ജാലകത്തില്‍നിന്നും പിന്‍വാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2018, 18:29