തിരയുക

വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍  പാപ്പായ്ക്കൊപ്പം വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ പാപ്പായ്ക്കൊപ്പം 

വധശിക്ഷ മാനവികതയുടെ അപരിഷ്കൃതമായ മുഖം

പൊതുനന്മ നിലനിര്‍ത്താന്‍ ക്രൂരമായ വധശിക്ഷ നടപ്പിലാക്കുന്നത് മാനവികതയുടെ അപരിഷ്കൃതമായ മുഖമാണ്. നിയമവും ന്യായവിധിയും മനുഷ്യന്തസ്സിനു ചേരുന്നതുമായിരിക്കണം. വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറിന്‍റെ പ്രസ്താവന.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സെപ്തംബര്‍ 25 ചൊവ്വാഴ്ച - ഐക്യരാഷ്ട്ര സംഘടയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് വധശിക്ഷ സംബന്ധിച്ച് ചേര്‍ന്ന 73-Ɔമത് രാഷ്ട്രപ്രതിനിധികളുടെ സംഗമത്തിലാണ് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വത്തിക്കാന്‍റെ നിലപാട് ഇങ്ങനെ വ്യക്തമാക്കിയത്.

ജീവന്‍റെ പരമമായ മൂല്യം
നിയമപാലകരും ന്യായാധിപന്മാരും ശിക്ഷാനടപിടികള്‍ക്ക് മാനദണ്ഡമാക്കേണ്ടത് മനുഷ്യജീവിന്‍റെ പരമമായ മൂല്യവും വ്യക്തിയുടെ അന്തസ്സുമാണ്. ശിക്ഷാനടപിടി ക്രമങ്ങളില്‍ വധശിക്ഷ ഒഴികെയുള്ള ശിക്ഷാരീതികള്‍ ന്യായമായി കൈക്കൊള്ളാമെന്ന വത്തിക്കാന്‍റെ നിലപാട് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ സമ്മേളനത്തെ അറിയിച്ചു.

വധശിക്ഷ നേരില്ലാത്ത ശിക്ഷാക്രമം
ആക്രമികളില്‍നിന്നും വ്യക്തികളെ സംരക്ഷിക്കാനും, സമൂഹത്തിലെ അധാര്‍മ്മകരില്‍നിന്നും ക്രൂരന്മാരില്‍നിന്നും വ്യക്തികളുടെ സുരക്ഷയും പൊതുക്രമസമാധാനവും നടപ്പില്‍വരുത്താന്‍, മരണശിക്ഷ ഒഴികെ നീതിയും ന്യായവുമുള്ള മറ്റു ശിക്ഷാനടപടിക്രമങ്ങളാണ് ലോകത്തെ പരിഷ്കൃത രാഷ്ട്രങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. അങ്ങനെ ആഗോളതലത്തില്‍ ശിക്ഷാസംവിധാനത്തില്‍ ഇന്ന് പടിപടിയായ വളര്‍ച്ച ഏറെ ഉണ്ടായിട്ടുണ്ട്. കാരണം സമൂഹത്തിന്‍റെ പൊതു അധികാരത്തിരിക്കുന്ന ന്യായപീഠവും ക്രമസമാധാനപാലകരും പൊതുനന്മയുടെ ശ്രേഷ്ഠതയുള്ള ജീവിതസാഹചര്യങ്ങളാണ് കണക്കിലെടുക്കുന്നതെങ്കില്‍ അന്യായമായ രീതികളും, അഴിമതികലര്‍ന്ന നിയമപാലനവും, നേരില്ലാത്ത ന്യായപീഠവും മനുഷ്യാന്തസ്സിന് ഇണങ്ങാത്തതാണെന്നു മനസ്സിലാക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ അഭിപ്രായപ്രകടനത്തില്‍ പരാമര്‍ശിച്ചു.

ന്യായപീഠത്തിലെ തിരുത്തേണ്ട അന്യായം
ജീവനോടും മനുഷ്യാന്തസ്സിനോടുമുള്ള ആദരവ് എവിടെയും മാനിക്കപ്പെടുകയാണെങ്കില്‍ വധശിക്ഷ നീതിന്യായ സ്ഥാപനങ്ങളില്‍നിന്നും പാടെ ഒഴിവാക്കേണ്ടതാണ്. ന്യായപീഠത്തിന്‍റെ തിരുത്താനാവാത്ത ഒരു തെറ്റുപോലെ ഇനിയും നിലവിലുള്ള വധശിക്ഷയെ താലോലിക്കുന്നത് ജനാധിപത്യത്തിന്‍റെ മറവില്‍ ജനങ്ങളെ ഭരിക്കുന്ന ഏകാധിപധികളും സര്‍വ്വാധിപതികളുമായ ഭരണകര്‍ത്താക്കളും അപൂര്‍വ്വം ജനാധിപത്യരാഷ്ട്രങ്ങളും മാത്രമമാണ്. (ഇന്ത്യ ഇന്നും വധശിക്ഷ നടപ്പിലാക്കുന്നുണ്ട്!).  ചില രാഷ്ട്രങ്ങളെങ്കിലും  ന്യൂനപക്ഷമായ മതസമൂഹങ്ങളെ ഇല്ലായ്മചെയ്യാനുള്ള ഉപാധിയായും വധശിക്ഷ തന്ത്രപൂര്‍വ്വം ന്യായപീഠത്തിലെ  അന്യായമായ വകുപ്പായി ഉപയോഗിക്കുന്നുണ്ട്.  ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ ചൂണ്ടിക്കാട്ടി.

തെറ്റുതിരുത്താന്‍ മറ്റൊരു തെറ്റോ?
കുറ്റകൃത്യങ്ങളെ അഭിമുഖീകരിക്കുന്ന രീതിയില്‍നിന്നും വധശിക്ഷ നീക്കംചെയ്യാതിരിക്കുന്നത് തെറ്റുതിരുത്താന്‍ മറ്റൊരു ക്രൂരമായ തെറ്റ് ഉപയോഗപ്പെടുത്തുന്ന മാനവികതയുടെ അപരിഷ്കൃതമായ നയമായിരിക്കും. വധശിക്ഷയ്ക്കെതിരെ യുഎന്‍ എടുക്കുന്ന ധീരമായ നിലപാട് തിന്മയ്ക്കെതിരെയുള്ള നന്മയുടെ സ്ഥിരീകരണവുമായിരിക്കും. ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2018, 20:08