തിരയുക

മനുഷ്യാവകാശ സമ്മേളനം - സ്ട്രാസ്ബര്‍ഗ് മനുഷ്യാവകാശ സമ്മേളനം - സ്ട്രാസ്ബര്‍ഗ് 

സാര്‍വ്വലൗകികമായി ആദരിക്കപ്പെടേണ്ട മനുഷ്യാവകാശം

മനുഷ്യാവകാശം സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന നടത്തിയ ആഗോളപ്രഖ്യാപനത്തിന്‍റെ 70-Ɔο വര്‍ഷികം യൂറോപ്യന്‍ കൂട്ടായ്മ ആചരിച്ചു. വത്തിക്കാന്‍ അഭിപ്രായപ്രകടനം നടത്തി. ഐക്യരാഷ്ട്ര സംഘട ഒരു ആഗോള മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights) ആദ്യമായി നടത്തിയത് 1948 ഡിസംബര്‍ 10-Ɔο തിയതിയായിരുന്നു. യുഎന്‍ രാഷ്ട്രങ്ങളുടെ പാരീസിലെ ഷൈയൂ കൊട്ടാരത്തില്‍ നടന്ന സമ്മേളനത്തിലാണ് അത് യാഥാര്‍ത്ഥ്യമായത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സെപ്തംബര്‍ 10-‍Ɔο തിയതിയാണ് ഫ്രാന്‍സിലെ സ്ട്രാസ്ബെര്‍ഗിലുള്ള യൂറോപ്യന്‍ യൂണിയന്‍ കേന്ദ്രത്തില്‍ മനുഷ്യാവകാശ പ്രഖാപനത്തിന്‍റെ 70-Ɔο വാര്‍ഷിക അനുസമരണം നടന്നത്. മനുഷ്യാവകാശത്തെ സംബന്ധിച്ച ഒരു രാജ്യാന്തര പഠനശിബരമായി അത് സംഘടിപ്പിക്കപ്പെട്ടു. വത്തിക്കാനെ പ്രതീനിധീകരിച്ച് വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, അര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ പങ്കെടുക്കയും പ്രബാന്ധാവതരണം നടത്തുകയും ചെയ്തു. വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിയ പ്രബന്ധത്തിലെ പ്രധാനപ്പെട്ട ആശയങ്ങള്‍ താഴെ ചേര്‍ക്കുന്നു:

“ഇന്നിന്‍റെ ബഹുമുഖങ്ങളായ സാമൂഹ്യപശ്ചാത്തലത്തില്‍ സമഗ്ര മാനവവികസനം സാധിതമാകണമെങ്കില്‍ മനുഷ്യാവകാശം സാര്‍വ്വലൗകികമായി ആദരിക്കപ്പെടണം...” എന്ന വിഷയത്തെ അധികരിച്ചാണ് ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ പ്രബന്ധാവതരണം നടത്തിയത്.

മനുഷ്യാവകാശത്തിനെതിരെ ഉയരുന്ന വെല്ലുവിളികള്‍
ഇന്നിന്‍റെ ചരിത്ര പശ്ചാത്തലത്തില്‍ മനുഷ്യാവകാശത്തിനെതിരെ തലപൊക്കുന്ന മൂന്നു വെല്ലുവിളികള്‍ ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ ചൂണ്ടിക്കാട്ടി.

1. ആദ്യത്തെ വെല്ലുവിളി ഇന്ന് ആഗോളതലത്തില്‍ നാം ആരംഭിച്ചിരിക്കുന്ന സാമൂഹ്യവികസന രീതികളും, വളരെ പുരോഗമിച്ച സാമ്പത്തിക മാതൃകകളുമാണ്. സാമൂഹിക അസമത്വം, സമൂഹത്തിലെ ചിലവിഭാഗങ്ങളെ ദാരിദ്ര്യത്തിലാഴ്ത്തുന്ന രീതികള്‍, തൊഴില്‍ സുരക്ഷിതത്ത്വം ഇല്ലായ്മയും തൊഴിലില്ലായ്മയും, തകരുന്ന ആരോഗ്യമേഖല, അതായത് ജനങ്ങള്‍ക്ക് രാഷ്ട്രങ്ങളില്‍ സാമൂഹ്യ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാതെയുള്ള രീതികള്‍.... എന്നിവ ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ ഒന്നൊന്നായി വിശദീകരിച്ചു.
2. രണ്ടാമതായി, സമൂഹത്തില്‍ ഇന്നു നാം പ്രകടമായിക്കാണുന്ന സാംസ്ക്കാരിക വൈവിധ്യങ്ങളാണ്. ആഗോളവത്ക്കരണം, കുടിയേറ്റം എന്നിവ ത്വരിതപ്പെടുത്തുന്നതാണ് ഈ സാംസ്ക്കാരിക വൈവിധ്യങ്ങളെന്നും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ തന്‍റെ പ്രബന്ധത്തില്‍ വിശദമാക്കി.

3. ആഗോളതലത്തില്‍ ഇന്നു നടമാടുന്ന മനുഷ്യാവകാശ ലംഘനത്തിന് കാരണമായി ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ മൂന്നാമതായി ചൂണ്ടിക്കാട്ടിയത്, രാജ്യാന്തരതലത്തില്‍ - രാഷ്ട്രങ്ങളിലും രാഷ്ട്രങ്ങള്‍ തമ്മിലും നിലനില്ക്കുന്ന പരസ്പരബന്ധങ്ങളുടെ അസന്തുലിതാവസ്ഥയും സംഘട്ടനങ്ങളുമാണ്. ഒപ്പം അനുദിനം വളര്‍ന്നുവരുന്ന സമാധാനത്തിന് ഭീഷണിയാകുന്ന മതമൗലികവാദം, അഭ്യാന്തരകലാപങ്ങള്‍, യുദ്ധം, രാഷ്ട്രീയസംഘര്‍ഷങ്ങള്‍, വന്‍തോതില്‍ നടമാടുന്ന അഴിമതി, അധാര്‍മ്മികത, കുടിയേറ്റം എന്നിവയും മനുഷ്യാവകാശ ലംഘനത്തിന് കളമൊരുക്കുന്നുണ്ട് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വ്യക്തമാക്കി.

സാദ്ധ്യമാകുന്ന പ്രതിവിധി
ആദ്യമായി സാമ്പത്തികവും സാമൂഹികവും സാംസ്ക്കാരികവുമായ മനുഷ്യന്‍റെ അവകാശങ്ങളെ രാഷ്ട്രീയതലത്തിലും ഭരണതലത്തിലും മാനിക്കുക. അത് ആഗോളമനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ ശരിയായ രീതികളിലേയ്ക്കുള്ള തിരിച്ചുപോകലായിരിക്കും. ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രബന്ധത്തിലൂടെ വിശദീകരിച്ചു.  (discourse in a nutshell)



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 September 2018, 10:31