ആണവപരീക്ഷണം-ഒരു ദൃശ്യം 2018.08.28 ആണവപരീക്ഷണം-ഒരു ദൃശ്യം 2018.08.28 

ആണുവായുധപ്രവര്‍ദ്ധന നിരോധന പ്രവര്‍ത്തനങ്ങള്‍ മാനവ പുരോഗതിക്ക്!

ആണവ പരീക്ഷണങ്ങള്‍ അന്തരീക്ഷത്തില്‍ സാരവും അനിയന്ത്രിതവുമായ വിധത്തില്‍ അണുവികരണം നടത്തുന്നു- ആര്‍ച്ചബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലെഗര്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആണവ പ്രവവര്‍ദ്ധന നിരോധനത്തിനും അണുവായുധ നിരോധനത്തിനും സഹായകമായി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി- ഐഎഇഎ (IAEA-INTERNATIONAL ATOMIC ENERGY AGENCY) നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സമഗ്ര മാനവപുരോഗതിക്കും സഹായകമായി ഭവിച്ചിട്ടുണ്ടെന്ന് വത്തിക്കാന്‍റെ വിദേശ ബന്ധ കാര്യാലായത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍.

ഐഎഇഎയുടെ 62-Ↄ○ പൊതുയോഗത്തെ പ്രസ്തുത സംഘടനയുടെ കേന്ദ്ര ആസ്ഥാനത്ത്, അതായത്, ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നായില്‍ തിങ്കളാഴ്ച (17/09/18) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആണവശാസ്ത്രങ്ങളിലും അവ പ്രയോഗത്തിലാക്കുന്നതിലും സാങ്കേതിക സഹകരണം പരിപോഷിപ്പിക്കുകയും ആണവസാങ്കേതികവിദ്യകളുടെ സമാധാനപരമായ ഉപയോഗത്തില്‍ മുന്നേറുകയും ചെയ്യുകവഴിയാണ് ഐഎഇഎയുടെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമാനവപുരോഗതിക്ക് സഹായകമായിത്തീരുന്നതെന്ന് ആര്‍ച്ചബിഷപ്പ് ഗാല്ലെഗര്‍ വ്യക്തമാക്കി.

ആണവപ്രവര്‍ദ്ധന നിരോധന പരിപാടിയുടെ സമഗ്രതയ്ക്ക് ഭീഷണി ഉടര്‍ത്തുന്ന ഉത്തരകൊറിയയുടെ ആണവപരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു പുതുജീവന്‍ നല്കുന്നതിനു അന്താരാഷ്ട്രസമൂഹം ക്ഷമയോടെ നിരന്തരം നടത്തുന്ന പരിശ്രമങ്ങളെ പരിശുദ്ധസിംഹാസനം പിന്തുണയ്ക്കുന്നുവെന്ന് വെളിപ്പെടുത്തിയ അദ്ദഹം ഈ ഭീഷണിക്കെതിരെ സൈനികമായ ഒരു പരിഹാരം സാധ്യമല്ല എന്ന് അസന്ദിഗ്ധമായി പ്രസ്താവിച്ചു.

ആണവ പരീക്ഷണങ്ങള്‍ അന്തരീക്ഷത്തില്‍ സാരവും അനിയന്ത്രിതവുമായ വിധത്തില്‍ അണുവികരണം നടത്തുന്നുണ്ടെന്ന ആശങ്കയും ആര്‍ച്ചബിഷപ്പ് ഗാല്ലെഗര്‍ വെളിപ്പെടുത്തി.

നമ്മു‌ടെ സമാധനവും സുരക്ഷിതത്വവും ആത്യന്തികമായി ആശ്രയിച്ചിരിക്കുന്നത് അപരന്‍റെ സമാധനത്തിലും സുരക്ഷിതത്വത്തിലുമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 September 2018, 08:23