തിരയുക

Vatican News
വെസ്പ ക്ലബ് നെല്‍ തേമ്പൊ (VESPA CLUB NEL TEMPO) പാപ്പായ്ക്ക് ഒരു വെസ്പാ സ്കൂട്ടര്‍ സമ്മാനിക്കുന്നു,02-09-18 വെസ്പ ക്ലബ് നെല്‍ തേമ്പൊ (VESPA CLUB NEL TEMPO) പാപ്പായ്ക്ക് ഒരു വെസ്പാ സ്കൂട്ടര്‍ സമ്മാനിക്കുന്നു,02-09-18  (ANSA)

പാപ്പായക്കൊരു സമ്മാനം

വെസ്പ ക്ലബ് നെല്‍ തേമ്പൊ (VESPA CLUB NEL TEMPO) പാപ്പായ്ക്ക് 1971 മോഡല്‍ വെസ്പാ സ്കൂട്ടര്‍ സമ്മാനിച്ചു

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വെസ്പ സ്കൂട്ടര്‍ ഉപഭോക്താക്കളുടെ സംഘം, വെസ്പ ക്ലബ് നെല്‍ തേമ്പൊ (VESPA CLUB NEL TEMPO) പാപ്പായ്ക്ക് ഒരു വെസ്പാ സ്കൂട്ടര്‍ സമ്മാനിച്ചു.

ഇക്കഴിഞ്ഞ രണ്ടാം തിയതി ഞായറാഴ്ച (02/09/18) വത്തിക്കാനില്‍ വച്ചാണ് ഈ ക്ലബിന്‍റെ പ്രതിനിധികള്‍ ഫ്രാന്‍സീസ് പാപ്പായ്ക്ക് ഈ സമ്മാനം നല്കിയത്.

ആഗസ്റ്റ് 31 മുതല്‍ ഈ മാസം 2 വരെ (31/08-02/09/18) റോമില്‍ സംഘടിപ്പിക്കപ്പെട്ട വെസ്പ  സ്കൂട്ടര്‍ ഉപഭോക്താക്കളുടെ രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തിന്‍റെ  പശ്ചാത്തലത്തിലായിരുന്നു പാപ്പായുമായുള്ള കൂടിക്കാഴ്ചയും സ്കൂട്ടര്‍ സമ്മാനദാനവും.

പാപ്പായക്കു സമ്മാനിക്കപ്പെട്ട വെസ്പ സ്കൂട്ടര്‍ 50 R 1971 മോഡല്‍ ആണ്. ഇതിന്‍റെ  നമ്പര്‍ പാപ്പായുടെ വീട്ടുപേരായ ബെര്‍ഗോള്യോയുടെ ബിയും, പേരായ ഫ്രാന്‍സിസ് എന്നതിന്‍റെ എഫും, പാപ്പാ ജനിച്ച വര്‍ഷം 1936 ആകയാല്‍ 36 ഉം, ഈ സമ്മാനദാനം നടന്ന തിയതിയും, അതായത് 2/9/18 ഉം ചേര്‍ന്നതാണ്, അതായത്, ബിഎഫ്362918 (BF362918)

സ്കൂട്ടറിന്‍റെ മുന്നില്‍, ഒരു വശത്ത്, പേപ്പല്‍ മുദ്ര ചിത്രീകരിച്ചിട്ടുണ്ട്.  ഇതര വശത്ത്  പാപ്പായുടെ പേര്   ഫ്രാന്‍ചെസ്കൊ  എന്ന് ഇറ്റാലിയനില്‍ എഴുതിയിട്ടുണട്.

ഈ സ്കൂട്ടര്‍ പാപ്പായുടെ ഉപവിപ്രവര്‍ത്തനത്തിനായി വിനിയോഗിക്കപ്പെടും

വെസ്പ സ്കൂട്ടര്‍ ഉപഭോക്താള്‍ അറുനൂറോളം വെസ്പ സ്കൂട്ടറുകളില്‍ ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനാവേളയില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു.

04 September 2018, 13:00