വിശുദ്ധന്‍റെ നാമത്തില്‍ ഇറ്റലി ഇറക്കിയ സ്മാരക തപാല്‍സ്റ്റാമ്പ് വിശുദ്ധന്‍റെ നാമത്തില്‍ ഇറ്റലി ഇറക്കിയ സ്മാരക തപാല്‍സ്റ്റാമ്പ് 

പാദ്രെ പിയോയുടെ തിരുനാള്‍ @pontifex

സെപ്തംബര്‍ 23 ഞായര്‍ - വിശുദ്ധ പാദ്രെ പിയോയുടെ അനുസ്മരണം

ബാള്‍ടിക്ക് രാജ്യങ്ങളിലേയ്ക്കുള്ള തന്‍റെ അപ്പസ്തോലിക യാത്രയ്ക്കിടെ ക്രിസ്തുവിന്‍റെ പഞ്ചക്ഷത ധാരിയായ വിശുദ്ധ പാദ്രെ പിയോയുടെ അനുസ്മരണയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങള്‍ പ്രാര്‍ത്ഥനയിലൂടെയും കാരുണ്യപ്രവൃത്തികളിലൂടെയും അനുദിനം യാഥാര്‍ത്ഥമാക്കാന്‍
വിശുദ്ധ പാദ്രെ പിയോയുടെ ജീവിതസാക്ഷ്യം നമ്മെ പ്രചോദിപ്പിക്കട്ടെ!”

ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ലാറ്റിന്‍, പോളിഷ് എന്നിങ്ങനെ 6 ഭാഷകളില്‍ യഥാക്രമം ഈ സന്ദേശം പാപ്പാ കണ്ണിചേര്‍ത്തു. പാപ്പാ ഫ്രാന്‍സിസ് 2018 മാര്‍ച്ചില്‍ പാദ്രെ പിയോയുടെ ചരമശതാബ്ദി കണക്കിലെടുത്ത് അദ്ദേഹത്തിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ തട്ടുകമായ ഇറ്റലിയിലെ ജൊവാന്നി റൊത്തോന്തോ, പിയെത്രെല്‍ചീന എന്നിവിടങ്ങളിലേയ്ക്ക് ഇടയസന്ദര്‍ശനം നടത്തുകയുണ്ടായി.

പാദ്രെ പിയോയെക്കുറിച്ച്...
“ക്രിസ്തുവിന്‍റെ കുരിശ്ശിലല്ലാതെ എനിക്ക് മേന്മ ഭവിക്കില്ല,” (ഗലാത്തി. 6, 14) എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് തന്‍റെ ജീവിത കുരിശുകളെല്ലാം സ്നേഹപൂര്‍വ്വം ഉള്‍ക്കൊള്ളുകയും, അവയെല്ലാം വിശുദ്ധിയുടെ ചക്രവാളത്തില്‍ സമര്‍പ്പിക്കുകയും ചെയ്ത ക്രിസ്തുവിന്‍റെ ‘പഞ്ചക്ഷത ധാരി’യായിരുന്നു ഫ്രാന്‍സിസ്ക്കന്‍ സന്യാസിയായിരുന്ന പാദ്രെ പിയോ.
അനുദിന ജീവിതത്തില്‍ മനുഷ്യന്‍റെ വേദനയൊപ്പാന്‍ ക്രിസ്തു സ്നേഹവുമായി ഇറങ്ങിയ ഈ യോഗീവര്യന്‍‍, 1887-ല്‍ തെക്കെ ഇറ്റലിയിലെ പിയെത്രെചീനയില്‍ ജനിച്ചു. 1968-ല്‍ സെഞ്ചൊവാന്നിയില്‍ അന്തരിച്ച പാദ്രെ പിയോയെ 2002-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.

La testimonianza di san Pio da Pietrelcina ci incoraggi a vivere le Beatitudini attraverso la preghiera e le opere di misericordia.

O testemunho de São Pio de Pietrelcina nos encoraja a viver as Bem-aventuranças pela oração e pelas obras de misericórdia.

The witness of St Padre Pio of Pietrelcina encourages us to live the Beatitudes through prayer and works of mercy.

Que el testimonio de san Pío de Pietrelcina nos anime a vivir las Bienaventuranzas a través de la oración y las obras de misericordia.

Que le témoignage de Padre Pio nous encourage à vivre les Béatitudes à travers la prière et les œuvres de miséricorde.

Das Zeugnis des Pater Pio ermutigt uns, die Seligpreisungen durch Gebet und Werke der Barmherzigkeit zu leben.

Sancti Pii a Pietrelcina testimonium Beatitudines complecti per precationes et misericordiae opera nos impellat.

Ofiarujmy swe życie służąc z radością i w ten sposób uzmysłowić wszystkim, że Jezus Chrystus jest naszą jedyną nadzieją.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2018, 11:01