തിരയുക

സിലുവ - ലിത്വാനിയയിലെ മേരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സിലുവ - ലിത്വാനിയയിലെ മേരിയന്‍ തീര്‍ത്ഥാടനകേന്ദ്രം 

ബാള്‍ടിക് രാജ്യങ്ങളിലെ സന്ദര്‍ശന പരിപാടികള്‍

പാപ്പാ സന്ദര്‍ശിക്കുന്നത് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവ. ബാള്‍ടിക് സമുദ്രത്തോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ അവയെ ബാള്‍ടിക് രാജ്യങ്ങളെന്നു വിളിക്കുന്നു. ഏകദേശം ഒരു ദിവസം ഒരു രാജ്യത്ത് എന്ന രീതിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ വളരെ തിരക്കുള്ള ഈ സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു :

- ഫാദര്‍ വില്യം നെല്ലിക്കല്‍

സോവ്യറ്റ് അധിനിവേശത്തിലായിരുന്ന രാജ്യങ്ങളുടെ സ്വാതന്ത്യലബ്ധിയുടെ 100-Ɔο വാര്‍ഷികം കണക്കിലെടുത്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ സന്ദര്‍ശനം. സെപ്തംബര്‍ 22 ശനിയാഴ്ച തുടങ്ങി, 25 ചൊവ്വാഴ്ച സമാപിക്കും.

ശനി – 22 സെപ്തംബര്‍
റോമില്‍നിന്നും ലിത്വാനിയയുടെ തലസ്ഥാനമായ വില്‍നിയൂസിലേയ്ക്ക്...

രാവിലെ
07.30 റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും വില്‍നിയൂസിലേയ്ക്കു പറക്കും.
11.30 വില്‍നിയൂസിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.
ഹ്വസ്വമായ സ്വീകരണച്ചടങ്ങ്.
12.10 പ്രസിഡന്‍റിന്‍റെ മന്ദിരത്തിലെ ഔപചാരികമായ സ്വീകരണം.
12.40 ഭരണകര്‍ത്താക്കളും, നയതന്ത്രപ്രതിനിധികളും, വിശിഷ്ടവ്യക്തികളും മതനേതാക്കളുമായുള്ള കൂടിക്കാഴ്ച. പാപ്പായുടെ പ്രഭാഷണം (1)
വൈകുന്നേരം
04.30 വില്‍നൂസിലെ കാരുണ്യത്തിന്‍റെ അമ്മയുടെ ദേവാലയത്തില്‍ പാപ്പായുടെ പ്രാര്‍ത്ഥന
05.30 യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, പ്രഭാഷണം (2)
06.40 വില്‍നൂസ് കത്തീഡ്രല്‍ സന്ദര്‍ശനം

ഞായര്‍ 23 സെപ്തംബര്‍
വില്‍നിയൂസില്‍നിന്നും കൗനാസ് നഗരത്തിലേയ്ക്കും തിരികെ വില്‍നിയൂസിലേയ്ക്കും.. കാറില്‍ യാത്രചെയ്യും.
രാവിലെ
08.15 വില്‍നൂസില്‍നിന്നും കൗനാസിലേയ്ക്ക്
10.00 കൗനാസിലെ “സാന്താക്കോസ്,” വിശുദ്ധ കുരിശിന്‍റെ പാര്‍ക്കില്‍ സമൂഹബലിയര്‍പ്പണം,
വചനപ്രഭാഷണം (3)
12.00 ത്രികാലപ്രാര്‍ത്ഥനയും സന്ദേശവും (4)
12.35 കൗനാസിലെ മെത്രാസന മന്ദിരത്തില്‍ മെത്രാന്മാര്‍ക്കൊപ്പം ഉച്ചഭക്ഷണം.
വൈകുന്നേരം
03.00 വൈദികരും സന്ന്യസ്തരും വൈദികാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച,
കൗനാസ് അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍... പ്രഭാഷണം (5)
04.00 സോവിയറ്റ് അധിനിവേശത്തിന്‍റെ കാഴ്ചബംഗ്ലാവ് സന്ദര്‍ശനവും രക്തസാക്ഷിമണ്ഡപത്തിലെ പ്രാര്‍ത്ഥനയും... പാപ്പായുടെ പ്രാര്‍ത്ഥന (6)

തിങ്കള്‍ 24 സെപ്തംബര്‍
വില്‍നിയൂസ്-റിഗാ-വില്‍നിയൂസ് (ലാത്വിയ സന്ദര്‍ശനം)

രാവിലെ
07.20 വില്‍നിയൂസില്‍നിന്നും ലാത്വിയയുടെ തലസ്ഥാന നഗരമായ റിഗായിലേയ്ക്ക് വിമാനമാര്‍ഗ്ഗം
08.20 റീഗാ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.
08.50 പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലെ സ്വീകരണച്ചടങ്ങ്
09.05 പ്രസിഡന്‍റിന്‍റെ വസതിയിലെ ഔപചാരികമായ കൂടിക്കാഴ്ച
09.30 ഭരണകര്‍ത്താക്കളും, നയതന്ത്ര പ്രതിനിധികളും, മതനേതാക്കളും വിശിഷ്ടവ്യക്തികളുമായുള്ള കൂടിക്കാഴ്ച. പാപ്പായുടെ പ്രഭാഷണം (7).
10.10 സ്വാതന്ത്ര്യസ്മാരകത്തില്‍ പുഷ്പാര്‍ച്ചന.
10.40 സഭൈക്യപ്രാര്‍ത്ഥന വിഖ്യാതമായ ലൂതറന്‍ റിഗാ ഭദ്രാസനദേവാലയത്തില്‍. പാപ്പായുടെ പ്രഭാഷണം (8).
11.50 റിഗായില്‍ യാക്കോശ്ലീഹായുടെ നാമത്തിലുള്ള കത്തോലിക്കാ ഭദ്രാസനദേവാലയ സന്ദര്‍ശനം, പാപ്പായുടെ പ്രഭാഷണം (9).
12.30 തിരുക്കുടുംബത്തിന്‍റെ നാമത്തിലുള്ള റീഗാ ഭദ്രാസന മന്ദിരത്തില്‍ മെത്രാന്മാര്‍ക്കൊപ്പം ഉച്ചഭക്ഷണം.

വൈകുന്നേരം

02.30 റീഗാ തുറമുഖത്തെ ഹെലിപ്പാടില്‍നിന്നും അഗ്ളോണായിലെ ദൈവമാതാവിന്‍റെ തീര്‍ത്ഥത്തിരുനടിയിലേയ്ക്ക്... ഹെലികോപ്റ്ററില്‍
04.30-ന് അഗ്ലോണയിലെ സമൂഹബലിയര്‍പ്പണം... തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ തിരുമുറ്റത്ത്... പാപ്പായുടെ വചനപ്രഭാഷണം (10).
06.30 യാത്രയയപ്പ് – അഗ്ലോണയിലെ ഹെലിപ്പാടില്‍നിന്നും
06.45 ഹെലികോപ്റ്ററില്‍ വിലിനിയൂസിലേയ്ക്ക്...

ചൊവ്വാഴ്ച  25 സെപ്തംബര്‍ 2018
വിലിനിയൂസ്-തളീന്‍-റോം (എസ്തോണിയ സന്ദര്‍ശനം)

രാവിലെ

08.15 വിലിനൂസ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രയയപ്പ്
08.30 എസ്തോണിയയിലെ തളീന്‍ നഗരത്തില്‍ വിമാനമിറങ്ങും
09.50 തളീന്‍ രാജ്യാന്തര വിമാനത്താവളത്തില്‍
സ്വീകരണം.
10.15 പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലെ ഔദ്യോഗിക വരവേല്പ്.
10.30 പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച
11.00 ഭരണകര്‍ത്താക്കളും നയതന്ത്രപ്രമുഖരും, വിശിഷ്ടവ്യക്തികളും മതനേതാക്കളുമായുള്ള കൂടിക്കാഴ്ച, പാപ്പായുടെ പ്രഭാഷണം (11)
11.50 തളീനിലെ ചാള്‍സ് ലൂതറന്‍ ദേവാലയത്തില്‍ എസ്തോണിയയിലെ യുജനങ്ങളുമായുള്ള സഭൈക്യകൂടിക്കാഴ്ച. പാപ്പായുടെ പ്രഭാഷണം (12).
01.00 ഉച്ചഭക്ഷണം പിരീത്തയിലെ ബ്രിജിറ്റൈന്‍ സമൂഹത്തില്‍ വത്തിക്കാന്‍ സംഘത്തോടൊപ്പം.

വൈകുന്നേരം
03.15 സഭയിലെ ഉപവിപ്രവര്‍ത്തകരുമായൊരു കൂടിക്കാഴ്ച തളീനിലെ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ കത്തോലിക്ക ഭദ്രാസന ദേവാലയത്തില്‍. പ്രഭാഷണം (13).
04.30 സമൂഹബലിയര്‍പ്പണം... സ്വാതന്ത്ര്യത്തിന്‍റെ മൈതാനിയില്‍
    പാപ്പായുടെ വചനപ്രസംഗം (14).
06.30 തളീന്‍ വിമാനത്താവളത്തിലെ യാത്രയയപ്പ്.
06.45 ബാള്‍ക്കന്‍ രാജ്യങ്ങളോടു വിടപറഞ്ഞ്... റോമിലേയ്ക്ക്
09.20 റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങി...
വത്തിക്കാനിലേയ്ക്ക് കാറില്‍ മടങ്ങും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2018, 09:33