തിരയുക

ആര്‍ച്ചുബിഷപ്പ് എഡ്ഗര്‍ പീനയും പാപ്പാ ഫ്രാന്‍സിസും ആര്‍ച്ചുബിഷപ്പ് എഡ്ഗര്‍ പീനയും പാപ്പാ ഫ്രാന്‍സിസും 

വത്തിക്കാന്‍റെ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ പുതിയ നിയമനം

സെക്രട്ടേറിയേറ്റിന്‍റെ അഭ്യന്തരകാര്യങ്ങളുടെ നടത്തിപ്പുകാരനായി, Substitute for General Affairs വെനസ്വേലക്കാരന്‍ ആര്‍ച്ചുബിഷപ്പ് എഡ്ഗര്‍ പീന പരാ നിയമിതനായി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ അഭ്യന്തര കാര്യങ്ങളുടെ നടത്തിപ്പിനുള്ള പകരക്കാരന്‍ (Substitute for General Affairs of the Secretariat of State) എന്ന തസ്തികയില്‍ വെനസ്വേല സ്വദേശിയായ, ആര്‍ച്ചുബിഷപ്പ് എഡ്ഗാര്‍ പീന പരായെ പാപ്പാ ഫ്രാന്‍സിസ് നിയമിച്ചു. തല്‍സ്ഥാനത്ത് സേനവനമനുഷ്ഠിച്ച കര്‍ദ്ദിനാള്‍ അഞ്ചലോ ബെച്യൂവിനെ മാള്‍ട്ടയിലെ മിലിട്ടറി സഖ്യത്തിന്‍റെ ആത്മീയോപദേഷ്ടാവായി പാപ്പാ നിയമിച്ചതില്‍പ്പിന്നെയാണ് പുതിയനിയമനം ഉണ്ടായത്. ആഫ്രിക്കന്‍ രാജ്യമായ മൊസാംമ്പിക്കിന്‍റെ അപ്പസ്തോലക സ്ഥാനപതിയായി സേവനം ചെയ്യവെയാണ് ആര്‍ച്ചുബിഷപ്പ് പീനയെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലേയ്ക്കു വിളിച്ചത്.

ഒക്ടോബര്‍‍ 15-നായിരിക്കും ആര്‍ച്ചുബിഷപ്പ് എഡ്ഗര്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ സ്ഥാനമേല്ക്കുന്നത്.

58 വയസ്സുകാരന്‍ ആര്‍ച്ചുബിഷപ്പ് എഡ്ഗാര്‍ സഭാനിയമ പണ്ഡിതനും, നയതന്ത്ര വിദഗ്ദ്ധനുമാണ്. പാക്കിസ്ഥാനിലെയും മൊസാംബിക്കിലെയും വത്തിക്കാന്‍റെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചതു കൂടാതെ കേനിയ, യുഗോസ്ലാവിയ, യുഎന്നിന്‍റെ ജനീവ കേന്ദ്രം, ദക്ഷിണാഫ്രിക്ക, ഹോണ്ടൂരാസ്, മെക്സിക്കോ എന്നിവിടങ്ങളിലെ വത്തിക്കാന്‍റെ നയതന്ത്ര കാര്യാലയങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനംചെയ്തിട്ടുണ്ട്. ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, സേര്‍ബ്-ക്രൊയേഷ്യന്‍ എന്നീ ഭാഷാപരിജ്ഞാനവും ആര്‍ച്ചുബിഷപ്പ് പേനയുടെ നിയമനത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 August 2018, 09:46