ഡബ്ലിന്‍ ആഗോള കുടുംബ സംഗമം 2018 ഡബ്ലിന്‍ ആഗോള കുടുംബ സംഗമം 2018  

കാലോചിതമല്ലാത്ത അജപാലന പദ്ധതികള്‍ നിഷ്ഫലം

വിവാഹത്തിന്‍റെ ഫലപുഷ്ടിയും മനോഹാര്യതയും എടുത്തുകാട്ടുക-ആഗോള കുടുംബസംഗമ ലക്ഷ്യം- കര്‍ദ്ദിനാള്‍ ഫാരെല്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കാലഹരണപ്പെട്ട അജപാലന പദ്ധതികള്‍ കൊണ്ട് പ്രയോജനമില്ലെന്ന് അല്മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള റോമന്‍ കൂരിയാ വിഭാഗത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാരെല്‍.

അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ഡബ്ലിനില്‍ ഈ മാസം 21 മുതല്‍ 26 വരെ (21-26/08/18) ഒമ്പതാം ആഗോള കുടുംബസംഗമം നടക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ ഇറ്റലിയിലെ കത്താലിക്കാ വാര്‍ത്താ ഏജന്‍സിയായ സിര്‍ ന് (SIR) അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും സൗകുമാര്യത്തിന് മങ്ങലേല്പിക്കുന്ന അത്യഗാധമായ സാമൂഹ്യ മാറ്റങ്ങള്‍ക്കുമുന്നില്‍ പഴകിയ അജപാലന പരിപാടികള്‍ ഫലിക്കില്ല എന്ന് കര്‍ദ്ദിനാള്‍ ഫാരെല്‍ വ്യക്തമാക്കി.

ആകയാല്‍ യുവതീയുവാക്കളെ വിവാഹത്തിന് ഒരുക്കുന്നതില്‍ കൂടുതല്‍, നിരന്തരം ശ്രദ്ധ ചെലുത്തുകയും വിവാഹാനന്തരവും ചൂണ്ടിക്കാട്ടി.്ടുകയും ചെയ്യേണ്ടതിന്‍റെ അനിവാര്യത ‍ സിര്‍ വാര്‍ത്താ ഏജന്‍സിക്ക് വര്‍ഷങ്ങളായിട്ട്  അവര്‍ക്ക് സഹായഹസ്തം നീട്ടുകയും ചെയ്യേണ്ടതിന്‍റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബങ്ങളുടെ ആഗോളസംഗമത്തിന്‍റെ ലക്ഷ്യം വവാഹത്തെ സംബന്ധിച്ച കത്തോലിക്കാസഭയുടെ പ്രബോധനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയല്ല, പ്രത്യുത അതിന്‍റെ  ഫലപുഷ്ടിയും മനോഹാര്യതയും എടുത്തുകാട്ടുകയാണെന്ന് കര്‍ദ്ദിനാള്‍ ഫാരെല്‍ പറഞ്ഞു.

കുടുംബ സംഗമം-ഭാഗഭാഗിത്വം

ഡബ്ലിന്‍ കുടുംബസമാഗമത്തില്‍ 116 നാടുകളില്‍ നിന്നുള്ള കുടുംബങ്ങള്‍ പങ്കെടുക്കും. 18 വയസ്സില്‍ താഴെ പ്രായമുള്ള 6000 ത്തോളം ബാലികാബാലന്മാര്‍ ഇതില്‍ സംബന്ധിക്കുമെന്നു കരുതപ്പെടുന്നു. പാപ്പായുമൊത്തു ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്ന ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് 85000 വും ഫീനക്സ് പാര്‍ക്കില്‍ ദിവ്യബലിയില്‍ സംബന്ധിക്കുന്നതിന് 5 ലക്ഷവും പേര്‍ പ്രവേശന ചീട്ട് മുന്‍കൂട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

“കുടുംബത്തിന്‍റെ സുവിശേഷം: ലോകത്തിനാനന്ദം” എന്നതാണ് ഒമ്പതാം ആഗോള കുടുംബ സംഗമത്തിന്‍റെ വിചിന്തന പ്രമേയം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2018, 12:33