തിരയുക

Vatican News
VATICAN LIBRARY COLUMBUS LETTER VATICAN LIBRARY COLUMBUS LETTER  (ANSA)

ക്രിസ്റ്റഫര്‍ കൊളംമ്പസിന്‍റെ കത്ത് വത്തിക്കാനു കൈമാറി

കൊളംമ്പസ് അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയ കാര്യം വിവരിക്കുന്ന കത്ത് ...

- ഫാദര്‍ വില്യം നെല്ലിക്കല്‍

അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയതു സംബന്ധിച്ച ഇറ്റാലിയന്‍ സാഹസികയാത്രികന്‍, ക്രിസ്റ്റഫര്‍ കൊളംബസിന്‍റെ (1451-1506) കത്ത്, യുഎസ് അഭ്യന്തര-സുരക്ഷാ വിഭാഗം വത്തിക്കാനെ ഏല്പിച്ചു. ജൂണ്‍ 14-­‍Ɔο തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടക്കുന്ന ചിടങ്ങില്‍ രാജ്യാന്തരതലത്തില്‍ അംഗീകൃത വാര്‍ത്താ ഏജെന്‍സികളുടെ സമ്മേളനത്തിലായിന്നു യുസ് അധികാരികള്‍ കൊളംമ്പസ്സ് എഴുതിയ കത്തിന്‍റെ അസ്സല്‍ വത്തിക്കാന് കൈമാറിയത്. വത്തിക്കാനിലേയ്ക്കുള്ള യുഎസ്സ് അംബാസിഡര്‍, കലിസ്റ്റാ ജിഗ്രിച് വത്തിക്കാന്‍ ഗ്രന്ഥാലയത്തിന്‍റെ പ്രീഫെക്ട് ചെസാരെ പസീനിക്ക് മൂലരചന കൈമാറിയെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മാധാവി ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

1493-ല്‍ സ്പെയിനിലെ രാജാവ് ഫെര്‍ഡിനാന്‍റിനും രാജ്ഞി ഇസബെല്ലയ്ക്കുമായി ക്രിസ്റ്റഫര്‍ കൊളംബസ് സ്പാനിഷില്‍ എഴുതിയതാണ് കത്ത്. കൊളംമ്പസിന്‍റെ സാഹസയാത്രകളുടെയും കണ്ടുപിടുത്തങ്ങളുടെയും പ്രയോക്താക്കളായിരുന്നു സ്പെയിനിലെ രാജകുടുംബം. അതുകൊണ്ടാണ് അമേരിക്ക കണ്ടുപിടുത്തെക്കുറിച്ച് അദ്ദേഹം രാജകുടുംബത്തിന് സുദീര്‍ഘമായി എഴുതിയത്. കൊളംമ്പസ് സ്പാനിഷില്‍ എഴുതിയ കത്ത് ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തി പകര്‍പ്പുകള്‍ മൂലരചനയെന്ന വ്യാജേന യൂറോപ്പില്‍ കച്ചവടം ചെയ്തിരുന്നത്രേ! എന്നാല്‍ 1921-ല്‍ വത്തിക്കാന്‍ ഗ്രന്ഥാലയത്തിനു ലഭിച്ച മൂലരചന എങ്ങനെയോ നഷ്ടപ്പെട്ടതാണ്, അമേരിക്കന്‍ അഭ്യന്തര വിഭാഗം (Dept. Of Homeland Security) കണ്ടെത്തി വത്തിക്കാനെ തിരികെ ഏല്പിച്ചത്.

അറ്റലാന്‍റ സ്വദേശിറോബര്‍ട് പാഴ്സന്‍റെ കൈവശമെത്തിയ അമേരിക്ക ഭൂഖണ്ഡം കണ്ടുപിടിച്ച ചരിത്രം പറയുന്ന കൊളംമ്പസിന്‍റെ മൂലരചന, പാര്‍സന്‍റെ വിധവ മേരി പാര്‍സനാണ് സൗജന്യമായും സന്തോഷത്തോടുംകൂടെയാണ് യുഎസിന്‍റെ സ്ഥാനപതി വഴി വത്തിക്കാനു കൈമാറിയത്. അമൂല്യരചനകളുടെ വില്പന നടത്തുന്ന അറ്റ്ലാന്‍റ സ്വാദേശികളായിരുന്നു പാര്‍സണ്‍ കുടുംബം. വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

16 July 2018, 18:48