തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  (AFP or licensors)

പാപ്പാ റോം രൂപതാവൈദികരുമായി കൂടിക്കാഴ്ച നടത്തും!

പാപ്പാ മാർച്ച് 6-ന്, റോം രൂപതയുടെ കത്തീദ്രലായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ച് റോം രൂപതാ വൈദികരുമായി കൂടിക്കാഴ്ച നടത്തും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോം രൂപതയുടെ മെത്രാനായ പാപ്പാ തൻറെരൂപതയിലെ ഇടയന്മാരായ വൈദികരുമായി കൂടിക്കാഴ്ച നടത്തും.

മാർച്ച് 6-ന്, റോം രൂപതയുടെ കത്തീദ്രലായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ചായിരിക്കും ഈ സംഗമം.

നോമ്പുകാലത്തിലെ ആദ്യ വ്യാഴാഴ്ച തൻറെ രൂപതയിലെ വൈദികരുമായി കൂടിക്കാഴ്ച നടത്തുന്ന പതിവനുസരിച്ചാണ് ഈ സമാഗമം എന്ന് റോം രൂപത വെളിപ്പെടുത്തി. കഴിഞ്ഞ വർഷം (2024) പാപ്പാ റോം രൂപതയിലെ വൈദികരും സമർപ്പിതരുമൊത്തു കൂടിക്കാഴ്ച നടത്തിയത് ജനുവരി 13-നായിരുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഫെബ്രുവരി 2025, 13:04