തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കുക: ഫ്രാൻസിസ് പാപ്പാ

സമാധാനാഹ്വാനവുമായി ഫെബ്രുവരി 2 ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ നൽകിയ ട്വീറ്റ്. ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ, ലെബനോൻ, മ്യാന്മാർ, സുഡാൻ, വടക്കൻ കിവു എന്നിവിടങ്ങളിൽ സമാധാനം പുലരാൻ വേണ്ടി പ്രാർത്ഥിക്കാൻ പാപ്പായുടെ ക്ഷണം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ പാപ്പായുടെ ആഹ്വാനം. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി ഏവരും, പ്രത്യേകിച്ച് ക്രൈസ്തവവിശ്വാസം ജീവിക്കുന്ന സർക്കാരുകൾ എല്ലാ പരിശ്രമങ്ങളും നടത്തണമെന്ന് സാമൂഹ്യമാധ്യമമായ എക്‌സിൽ ഫെബ്രുവരി രണ്ട് ഞായറാഴ്ച കുറിച്ച സന്ദേശത്തിലൂടെ പാപ്പാ ആവശ്യപ്പെട്ടു.

പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ, ലെബനോൻ, മ്യാന്മാർ, സുഡാൻ, വടക്കൻ കിവു എന്നിവിടങ്ങളിൽ സമാധാനം സ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കാനും പാപ്പാ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. കഴിഞ്ഞ വർഷങ്ങളിലെ പൊതുപ്രഭാഷണങ്ങളിൽ അവർത്തിച്ചതുപോലെ, ഫെബ്രുവരി 2 ഞായറാഴ്ച വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ സമാധാനത്തിനായും സംഘർഷങ്ങളുടെ അറുതിക്കായും ആഹ്വാനം ചെയ്തതിന് ശേഷമാണ് എക്‌സിൽ ഇത്തരമൊരു സന്ദേശം പാപ്പാ കുറിച്ചത്.

"നിലവിൽ തുടരുന്ന എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കാനായി ചർച്ചകളിൽ, സാധിക്കുന്നതിന്റെ പരമാവധി ശ്രമങ്ങൾ നടത്താൻ, ഏവരോടും, പ്രത്യേകമായി ക്രൈസ്തവവിശ്വാസം ഏറ്റുപറയുന്ന എല്ലാ സർക്കാരുകളോടുമുള്ള എന്റെ അഭ്യർത്ഥന ഞാൻ പുതുക്കുന്നു. പീഡനങ്ങൾ സഹിക്കുന്ന ഉക്രൈനിലും, പാലസ്തീന, ഇസ്രായേൽ, ലെബനോൻ, മ്യാന്മാർ, സുഡാൻ, വടക്കൻ കിവു എന്നിവിടങ്ങളിൽ സമാധാനമുണ്ടാകുവാൻവേണ്ടി നമുക്ക് പ്രാർത്ഥിക്കാം" എന്നായിരുന്നു പാപ്പാ എഴുതിയത്.

EN: I renew my appeal, especially to government leaders who profess Christianity, to make every effort in negotiations to put an end to all ongoing conflicts. Let us pray for peace in martyred Ukraine, in Palestine, Israel, Lebanon, Myanmar, Sudan, and North Kivu.

IT: Rinnovo l’appello, specialmente ai Governanti di fede cristiana, affinché si metta il massimo impegno nei negoziati per porre fine a tutti i conflitti in corso. Preghiamo per la pace nella martoriata Ucraina, in Palestina, Israele, Libano, Myanmar, Sudan, Nord Kiwu.

5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ഫെബ്രുവരി 2025, 15:39