പാപ്പാ: ദാരിദ്ര്യങ്ങളുടെ മാതാവാണ് യുദ്ധം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“സാധാരണ ജനങ്ങളേയും കുടുംബങ്ങളെയും ബാധിക്കുന്ന "എല്ലാത്തരം ദാരിദ്ര്യങ്ങളുടെയും മാതാവാണ്, " യുദ്ധം. സമാധാനം ദൈവത്തിന്റെ ദാനവും നീതിക്കും ചർച്ചകൾക്കുമായുള്ള പ്രതിബദ്ധതയുടെ ഫലവുമാണെന്ന് ഉറപ്പിക്കുന്നതിന് എല്ലാ പരിശ്രമങ്ങളേയും നമുക്ക് സജീവമായി നിലനിർത്താം.”
നവംബർ പതിനേഴാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍ എന്ന ഭാഷകളില്‍ # സമാധാനം എന്ന രണ്ട് ഹാഷ്ടാഗോടുകൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: